സ്വി​സ് കേ​ര​ള വ​നി​താ ഫോ​റം ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, March 21, 2018 11:38 PM IST
സൂ​റി​ച്ച്: സ്വി​സ് കേ​ര​ള വ​നി​താ ഫോ​റം മാ​ർ​ച്ച് എ​ട്ടി​ന് ബാ​സ​ൽ സെ​യ്ന്‍റ് അ​ൻ​റ്റോ​ണി​യ​സ് പ​ള്ളി ഹാ​ളി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ര​ട്ട​റി പീ​യു​ഷ് സിം​ഗി​ന്‍റെ ഭാ​ര്യ​യും ബ​നാ​റ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ധ്യാ​പി​ക​യാ​യുമായ പ്രി​യ​ങ്ക സിം​ഗ് യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്വി​സ് കേ​ര​ള വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ലീ​നാ കു​ള​ങ്ങ​ര എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ത​ര വ​നി​താ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ലോ​ക​വ​നി​താ ദി​ന​ത്തി​ൽ ഒ​ന്നി​ച്ചു​കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യ പ്രി​യ​ങ്ക സിം​ഗ്, വേ​ൾ​ഡ് മ​ല​യാ​ളി വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് മോ​ളി പ​റ​ന്പേ​ട്ട്, ബി. ​ഫ്ര​ണ്‍​ഡ്സ് വ​നി​താ ഫോ​റം കോ​ർ​ഡി​നേ​റ്റ​ർ ജൂ​ബി ആ​ലാ​നി​ക്ക​ൽ, ആ​തി​ഥേ​യ​രാ​യ സ്വി​സ്കേ​ര​ളാ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ലീ​ന​ക്കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി അ​നു ലി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ലോ​ക വ​നി​താ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക വ​നി​താ ദി​ന​ത്തി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​ഷി​പ്പ് വ​നി​ത​ക​ളെ സ്വി​സ് കേ​ര​ള വ​നി​താ ഫോ​റം ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​ർ ഓ​രോ​രു​ത്ത​രും പ​ങ്കു​വ​ച്ച ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ഒ​രു പാ​ട് ചി​ന്തി​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ്ര​ഭാ​ഷ​ണ​ത്തി​ൽ പ്രി​യ​ങ്കാ സിം​ഗ് ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സ്ത്രീ ​മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ചും ഭാ​ര​തീ​യ സ്ത്രീ ​ശാ​ക്തീ​ക​ര​ണ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

ലെ​നി ദി​ലീ​പ്, റോ​സ് മേ​രി, ജ​സീ​ന്ത ബാ​ബു, ലി​ൻ​സി കാ​ശം കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ മ​ധു​ര​മേ​റി​യ ഗാ​നാ​ലാ​പ​നം വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​ഷ​ൻ നി​ർ​വ​ഹി​ച്ച അ​നി​മ​രി​യ സി​റി​യ​ക് ത​ന്‍റെ ക​വി​ത എ​ല്ലാ​വ​ർ​ക്കു​മാ​യി പ​ങ്കു​വ​ച്ച​ത് തി​ക​ച്ചും വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​യി തീ​ർ​ന്നു. തു​ട​ർ​ന്ന് സ്വി​സ് കേ​ര​ള വ​നി​താ ഫോ​റം അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തോ​ടൊപ്പം ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ