ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​ൽ പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ
Tuesday, March 20, 2018 10:51 PM IST
ബ​ർ​മിം​ഗ്ഹാം: ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​ബ​ർ​മിം​ഗ്ഹാം അ​ൽ​ബെ​ർ​ട്ട് റോ​ഡി​ലു​ള്ള ഓ​ൾ സെ​യി​ന്‍റ് പ​ള്ളി​യി​ൽ പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്നു ഇ​സ്രാ​യേ​ലി​ന്‍റെ രാ​ജാ​വാ​യി ക​ർ​ത്താ​വി​ന്‍റെ നാ​മ​ത്തി​ൽ വ​രു​ന്ന​വ​ൻ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​കു​ന്നു.

സ്വ​ർ​ഗ്ഗ​ത്തി​ൽ സ​മാ​ധാ​നം, ഉ​ന്ന​ത​ങ്ങ​ളി​ൽ സ്തു​തി, അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ഓ​ശാ​ന, ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശ​ന എ​ന്നു ആ​ർ​ത്തു പാ​ടു​ന്ന പ്ര​ദ​ക്ഷി​ണ​വും, കു​രു​ത്തോ​ല വാ​ഴ്ത്ത​ൽ ശു​ശ്രൂ​ഷ​ക​ളും കു​രു​ത്തോ​ല വി​ത​ര​ണ​വും തു​ട​ർ​ന്നു റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് പു​ന്ന​ച്ചാ​ലി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​ശ്വാ​സി​ക​ൾ​ക്കു വി​ശു​ദ്ധ കു​ന്പ​സാ​ര​ത്തി​നു​ള്ള അ​വ​സ​രം ഓ​ശാ​ന ശു​ശ്രൂ​ഷ​ക്കു ശേ​ഷ​വും പെ​സ​ഹാ ശു​ശ്രൂ​ഷ​ക്കു മു​ൻ​പും ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 28 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ ബ​ർ​മിം​ഗ്ഹാം ആ​ൽ​ബെ​ർ​ട്ട് റോ​ഡി​ലു​ള്ള ഓ​ൾ സെ​യ്ന്‍റ്സ് പ​ള്ളി​യി​ൽ (All saints church, Alberts, Stechford, Brimingham, B33 8UA) യു​കെ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി അ​ഭി. മാ​ത്യൂ​സ് മോ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും പെ​സ​ഹ​യു​ടെ ശു​ശ്രൂ​ഷ​ക​ളും പെ​സ​ഹ കു​ർ​ബാ​ന​യും അ​പ്പം മു​റി​ക്ക​ലും ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 30 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 ന് ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച At St. cyprins Hall, Birmingham, B25 8DL

ര​ക്ഷാ​ക​ര​മാ​യ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​മാ​യ ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ കു​രി​ശു മ​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ​യാ​യ ദുഃ​ഖ വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 30 രാ​വി​ലെ 9 നു ​ബ​ർ​മിം​ഗ്ഹാം സെ​യി​ന്‍റ് സൈ​പ്രി​ൻ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ (അേ ​ടേ. ഇ്യുൃ​ശിെ ഒ​മ​ഹ​ഹ, ആ​ശൃാ​ശി​ഴ​വ​മാ ആ25 8​ഉ​ഘ) പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്നു സ്ലീ​ബാ ആ​രാ​ധ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, സ്ലീ​ബാ വ​ന്ദ​നം, സ്ലീ​ബാ ആ​ഘോ​ഷം, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ തു​ട​ർ​ന്നു ക​ർ​ത്താ​വി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടു വി​ശ്വാ​സി​ക​ൾ ചൊ​റു​ക്കാ കു​ടി​ക്കു​ന്ന​തോ​ടെ ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ അ​വ​സാ​നി​ക്കും.

മാ​ർ​ച്ച് 31 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 ന് ​ഉ​യ​ർ​പ്പു​പെ​രു​ന്നാ​ൾ ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ മ​ഹ​ത്വ​ക​ര​മാ​യ ഉ​യ​ർ​പ്പു​പെ​രു​ന്നാ​ൾ മാ​ർ​ച്ച് 31 വൈ​കി​ട്ട് 4നു ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യും തു​ട​ർ​ന്നു ഉ​യ​ർ​പ്പു​പെ​രു​ന്നാ​ളി​ന്‍റെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും വി. ​കു​ർ​ബാ​ന​യും സ്ലീ​ബാ ആ​ഘോ​ഷം, സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പീ​ഡാ​നു​ഭ​വ​വാ​രം അ​വ​സാ​നി​ക്കും. ദുഃ​ഖ വെ​ള്ളി ഒ​ഴി​കെ​യു​ള​ള എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും ബ​ർ​മിം​ഗ്ഹാം സെ​യി​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലാ​യി​രി​ക്കും ന​ട​ത്തു​ക.

പ​ള്ളി​യു​ടെ അ​ഡ്ര​സ്:

All Saints church, Albert Roadm Stechford,
Birmingham B33 8UA

ക​ഷ്ടാ​നു​ഭ​വ ആ​ച​ര​ണ​ത്തി​ന്‍റെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളി​ലും വി. ​കു​ർ​ബാ​ന​യി​ലും കു​ടും​ബ സ​മേ​തം വ​ന്നു സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹീ​ത​രാ​ക​ണ​മെ​ന്നു ബ​ർ​മിം​ഗ്ഹാ​മി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള എ​ല്ലാ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളെ​യും ക​ർ​തൃ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു. പീ​ഡാ​നു​ഭ​വ വാ​രം ശു​ശ്രൂ​ഷ​ക​ൾ​ക്കു റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് പു​ന്ന​ച്ചാ​ലി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

വി​കാ​രി റ​വ. ഫാ. ​പീ​റ്റ​ർ കു​ര്യാ​ക്കോ​സ് : 073 9704 8734, 074 1193 2075
സെ​ക്ര​ട്ട​റി ജോ​ണ്‍ തോ​മ​സ് (റെ​ജി) : 078 9156 1072
ട്ര​സ്റ്റി ജേ​ക്ക​ബ് വ​ർ​ഗീ​സ് :078 5910 8993

റി​പ്പോ​ർ​ട്ട്: രാ​ജു വേ​ലം​കാ​ല