കാ​തോ​ലി​ക്കാ ദി​നാ​ഘോ​ഷ​വും സ​ഭാ​ദി​ന പ്ര​തി​ജ്ഞ​യും മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ
Monday, March 19, 2018 10:14 PM IST
മെ​ൽ​ബ​ണ്‍: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്കാ ദി​നം മെ​ൽ​ബ​ണ്‍ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വ​ലി​യ നോ​ന്പി​ലെ മു​പ്പ​ത്തി​യാ​റാം ഞാ​യ​റാ​ഴ്ചാ രാ​വി​ലെ മെ​ൽ​ബ​ണ്‍ കോ​ബ​ർ​ഗ് ക​ത്തീ​ഡ്ര​ലി​ലും ക്ലേ​റ്റ​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ചാ​പ്പ​ലി​ലും സ​ഭാ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും വി. ​കു​ർ​ബാ​ന​യ്ക്കും ശേ​ഷം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് വേ​ണ്ടി​യും അ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ​ക്കു വേ​ണ്ടി​യും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

സ​ഭ​യു​ടെ​യും സ​ഭാ വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​വാ​ൻ വേ​ണ്ടി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും കാ​തോ​ലി​ക്കേ​റ്റ് പ​താ​ക​യു​ടെ ചു​വ​ട്ടി​ൽ അ​ണി​നി​ര​ന്നു സ​ഭാ​ദി​ന പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ അ​പ്പോ​സ്തോ​ലി​ക പാ​ര​ന്പ​ര്യം ക​ണ്‍​ചി​മ്മാ​തെ കാ​ത്തു പ​രി​ര​ക്ഷി​ക്കു​മെ​ന്ന് ദൃ​ഢ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യും മ​ല​ങ്ക​ര സ​ഭ​യോ​ടും അ​തി​ൽ മാ​ർ​ത്തോ​മാ ശ്ലീ​ഹാ​യു​ടെ ശ്ലൈ​ഹി​ക സിം​ഹാ​സ​ന​ത്തി​ൽ വാ​ണ​രു​ളു​ന്ന ഭാ​ര​ത​സ​ഭ​യു​ടെ കാ​തോ​ലി​ക്ക പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് തി​രു​മേ​നി​യോ​ടും, ഭ​ദ്രാ​സ​ന​മെ​ത്രാ​പ്പോ​ലി​ത്താ അ​ഭി. ഡോ. ​യു​ഹാ​ന്നോ​ൻ മാ​ർ​ദി​യ​സ്ക്കോ​റോ​സ് തി​രു​മേ​നി​യോ​ടും പ​രി​ശു​ദ്ധ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​നോ​ടു​മു​ള്ള ത​ങ്ങ​ളു​ടെ കൂ​റും വി​ശ്വ​സ്ത​ത​യും വി​ധേ​യ​ത്വ​വും ഏ​റ്റു പ​റ​ഞ്ഞു മ​ല​ങ്ക​ര​സ​ഭാ മാ​ക്ക​ൾ പ്ര​തി​ജ്ഞ എ​ടു​ത്തു.

സ​ഭാ​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, റ​വ. വി.​ജെ. ജ​യിം​സ് കോ​ർ എ​പ്പി​സ്കോ​പ്പാ, സ​ഹ വി​കാ​രി റ​വ. ഫാ. ​സ​ജു ഉ​ണ്ണൂ​ണ്ണി ഇ​ട​വ​ക​കൈ​ക്കാ​ര​ൻ എം.​സി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ള​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ