അ​ഖി​ല ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി: ബ്രി​സ്ബേ​ൻ സെ​വ​ൻ​സ് ടീം ​ജേ​താ​ക്ക​ളാ​യി
Monday, March 19, 2018 10:12 PM IST
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ഖി​ല ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ബ്രി​സ്ബേ​ൻ സെ​വ​ൻ​സ് എ ​ടീം ജേ​താ​ക്ക​ളാ​യി. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ജ​യ്യ​രാ​യ വി ​സ്റ്റാ​ർ മെ​ൽ​ബ​ണ്‍ ടീ​മി​നെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗോ​ൾ​ഡ് കോ​സ്റ്റ് യു​ണൈ​റ്റ​ഡ് ടീം ​മൂ​ന്നാം സ​മ്മാ​ന​വും ബ്രി​സ്ബേ​ൻ സെ​വ​ൻ​സ് ബി ​ടീം നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. രാ​വി​ലെ ടീം ​അം​ഗ​ങ്ങ​ളു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ്ര​യ​ൻ കോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ര്യ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മെ​ക്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ത്സ​ര​ങ്ങ​ൾ​ക്ക് മോ​ഡി പ​ക​ർ​ന്ന് വ​നി​ത​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ഈ ​കാ​യി​ക മാ​മാ​ങ്കം ഒ​രു വ​ൻ വി​ജ​യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച എ​ല്ലാ​വ​ർ​ക്കും ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.