ഈ​സ്റ്റ​ർ അ​വ​ധി: കേ​ര​ള ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് ത​കൃ​തി
Thursday, March 15, 2018 10:45 PM IST
ബം​ഗ​ളൂ​രു: ഈ​സ്റ്റ​ർ അ​വ​ധി പ്ര​മാ​ണി​ച്ച് കേ​ര​ള ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് തി​ര​ക്കേ​റി. വ്യാ​ഴാ​ഴ്ച ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ മി​ക്ക ബ​സു​ക​ളി​ലും ഭൂ​രി​ഭാ​ഗം ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ർ​ന്നു. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ​ത് 20 സ്പെ​ഷ​ൽ ബ​സു​ക​ളെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ​സ്റ്റ​ർ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ​തി​വ് ബ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ ത​ന്നെ തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 28ന് ​കേ​ര​ള​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി ഏ​ഴു സ്പെ​ഷ​ൽ ബ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​തി​വ് ബ​സു​ക​ളി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത് ആ​ശ്വാ​സ​മാ​കും. ഈ​സ്റ്റ​ർ അ​വ​ധി​ക്കു ശേ​ഷം തി​രി​ച്ചു ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള പ​തി​വു​ബ​സു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്രാ​ത്തി​ര​ക്കു​ള്ള ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി​യും കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ര​ക്ക് കൂ​ടു​ത​ലു​ള്ള 28ന് ​കേ​ര​ള​ത്തി​ൻ​റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 14 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കും.

കേ​ര​ള ആ​ർ​ടി​സി​യു​ടെ സ്പെ​ഷ​ൽ ബ​സു​ക​ൾ:

28ന് ​വൈ​കു​ന്നേ​രം ആ​റി​ന് ബം​ഗ​ളൂ​രു കോ​ട്ട​യം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി വ​ഴി)
6.30ന് ​ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം സൂ​പ്പ​ർ ഡീ​ല​ക്സ് (മാ​ന​ന്ത​വാ​ടി വ​ഴി)
7.15ന് ​ബം​ഗ​ളൂ​രു തൃ​ശൂ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി)
രാ​ത്രി ഒ​ന്പ​തി​ന് ബം​ഗ​ളൂ​രു ക​ണ്ണൂ​ർ സൂ​പ്പ​ർ എ​ക്സ്പ്ര​സ് (മൈ​സൂ​രു, ഇ​രി​ട്ടി വ​ഴി)
9.45ന് ​ബം​ഗ​ളൂ​രു കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (കു​ട്ട, മാ​ന​ന്ത​വാ​ടി വ​ഴി)
10.15ന് ​ബം​ഗ​ളൂ​രു പ​യ്യ​ന്നൂ​ർ എ​ക്സ്പ്ര​സ് (മൈ​സൂ​രു, ചെ​റു​പു​ഴ വ​ഴി)
11.55ന് ​ബം​ഗ​ളൂ​രു സു​ൽ​ത്താ​ൻ ബ​ത്തേ​രി സൂ​പ്പ​ർ​ഫാ​സ്റ്റ് (മൈ​സൂ​രു, ഗു​ണ്ട​ൽ​പേ​ട്ട് വ​ഴി)

ിൃശ2018ാ​മൃ​ര​വ15​സെൃ​രേ.​ഷു​ഴ