പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം: പ​ദ്ധ​തി ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ
Wednesday, March 14, 2018 10:29 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്ക് ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ക്കം​കു​റി​ക്കും. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നാ​യി 95 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ഈ ​സൗ​ജ​ന്യം ല​ഭ്യ​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 3.7 ല​ക്ഷം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

നി​ല​വി​ൽ, സം​സ്ഥാ​ന​ത്ത് ഒ​ന്നാം​ക്ലാ​സ് മു​ത​ൽ പ്രീ​യൂ​ണി​വേ​ഴ്സി​റ്റി ത​ലം വ​രെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ല്കു​ന്നു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പാ​ഠ​പു​സ്ത​ക​ങ്ങ​ളും യൂ​ണി​ഫോ​മു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ലം വ​രെ വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.