മെ​ൽ​ബ​ണ്‍ ക്നാ​നാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക ക്യാ​ന്പ് സ​മാ​പി​ച്ചു
Wednesday, March 14, 2018 10:27 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണി​ലെ ക്നാ​നാ​യ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മെ​ൽ​ബ​ണ്‍ ക്നാ​നാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക ക്യാ​ന്പും നൈ​റ്റ് ഒൗ​ട്ടും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മെ​ൽ​ബ​ണി​ലെ നീ​റം ഈ​സ്റ്റി​ലെ ഫോ​റ​സ്റ്റ് എ​ഡ്ജി​ൽ പ്ര​സി​ഡ​ന്‍റ് വി​മ​ല ത​ച്ചേ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ വാ​ർ​ഷി​ക ക്യാ​ന്പി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​സ്പ​ദ​മാ​ക്കി ച​ർ​ച്ച​ക​ൾ ന​ട​ന്നു. നൂ​റ്റാ​ണ്ടു​ക​ളാ​യി പി​ന്തു​ട​ർ​ന്നു പോ​കു​ന്ന ക്നാ​നാ​യ പാ​ര​ന്പ​ര്യം കാ​ത്തു സൂ​ക്ഷി​ക്കാ​നും വ​ള​ർ​ന്നു​വ​രു​ന്ന കു​ട്ടി​ക​ളു​ടെ വി​ശ്വാ​സം ഉൗ​ട്ടി​ഉ​റ​പ്പി​ക്കാ​നും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു.

മെ​ൽ​ബ​ണ്‍ ക്നാ​നാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക ക്യാ​ന്പ് വി​ജ​യി​പ്പി​ക്കു​വാ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ലി​സി വേ​ലൂ​പ​റ​ന്പി​ൽ, ജോ​മി​നി പൂ​ഴി​ക്കു​ന്നേ​ൽ, വി​ൻ​സി ഒ​റ​വ​ക്കു​ഴി, മി​നി, അ​മ​ല വ​ല​ത്താ​റ്റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​ലി തി​ര​ക്കി​നി​ട​യി​ൽ നി​ന്നു വീ​ണു കി​ട്ടു​ന്ന ഇ​ത്ത​രം വാ​ർ​ഷി​ക ക്യാ​ന്പ് മെ​ൽ​ബ​ണി​ലെ ക്നാ​നാ​യ വ​നി​ത​ക​ൾ​ക്ക് ഒ​രു പു​ത്ത​ൻ ആ​വേ​ശം പ​ക​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ