കേ​സി മ​ല​യാ​ളി​യു​ടെ വി​ദ്യാ​ഭ്യ​സ സെ​മി​നാ​ർ മാ​ർ​ച്ച് 17ന്
Tuesday, March 13, 2018 10:04 PM IST
മെ​ൽ​ബ​ണ്‍: വ​ള​രു​ന്ന പു​തു​ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​വും അ​തു വ​ഴി എ​ങ്ങ​നെ ല​ക്ഷ്യ​ത്തി​ലെ​ത്തു​വാ​ൻ കു​ട്ടി​ക​ൾ​ക്കാ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ ഒ​രു​ക്കി കേ​സി മ​ല​യാ​ളി ശ്ര​ദ്ധേ​യ​മാ​വു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ചു​ള്ള ഈ ​സെ​മി​നാ​ർ മാ​ർ​ച്ച് 17ന് ​വൈ​കീ​ട്ട് 6ന് ​ക്രാ​ൻ​ബ​ണ്‍ ബ​ല്ലാ ബ​ല്ലാ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത് വി​ക്ടോ​റി​യ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ സീ​നി​യ​ർ പ്രോ​ജ​ക്ട്റ്റ് ഓ​ഫീ​സ​ർ ക​രോ​ൾ ഹാ​ൻ കി​ൻ​സ​നാ​ണ്. ഒ​രു മ​ണി​ക്കൂ​ർ കു​ട്ടി​ക​ളു​ടെ പ​ഠ​ന രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​വും ശേ​ഷം ചോ​ദ്യോ​ത്ത​ര വേ​ള​യു​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​ന്ന ത​ല​മു​റ​യു​ടെ ഭാ​വി​യു​ടെ ബൃ​ഹ​ത്താ​യ വി​ദ്യാ​ഭ്യാ​സ രീ​തി പ്ര​വാ​സി​ക​ളാ​യ നാം ​മ​ന​സി​ലാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഈ ​സൗ​ജ​ന്യ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ലേ​യ്ക്ക് മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഹാ​ർ​ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി കേ​സി മ​ല​യാ​ളി പ്ര​സി​ഡ​ന്‍റ് ഗി​രി​ഷ് പി​ള്ള അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്