ബം​ഗ​ളൂ​രു അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Monday, March 12, 2018 10:30 PM IST
ബം​ഗ​ളൂ​രു: മ​ണ്ഡ്യ​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നീ​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ൻ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ഈ​മാ​സം 15 മു​ത​ൽ 19 വ​രെ ധ​ർ​മാ​രാം ക്രൈസ്റ്റ്‌ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ എ​ന്നി​വ ഉ​ണ്ടാ​കും. കൗ​ണ്‍​സി​ലിം​ഗി​നും കു​ന്പ​സാ​ര​ത്തി​നും പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ​റെ ഉ​ദ്ഘാ​ട​നം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രി​ക്കും.

സ​ഭ യു​വ​ജ​ന​വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, യു​വ​തീ​യു​വാ​ക്ക​ൾ​ക്കും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ​റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്ക് മാ​ണ്ഡ്യ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ നേ​തൃ​ത്വം ന​ല്കി. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​ന്പി​ൽ, ജോ​യി​ൻ​റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, കെ.​പി. ചാ​ക്ക​പ്പ​ൻ, സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ് എ​ന്നി​വ​ർ ക​മ്മ​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​വ​രി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ​റെ ഒ​രു​ക്ക​ശു​ശ്രൂ​ഷ 13ന് ​തീ​യ​തി വൈ​കു​ന്നേ​രം വ​ച​ന​കൂ​ടാ​ര​ത്തി​ൽ ന​ട​ക്കും.