കേ​ര​ള​സ​മാ​ജം വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, March 12, 2018 10:29 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര​ള​സ​മാ​ജം ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണ്‍ വ​നി​താ വി​ഭാ​ഗ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​ത്തെ വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ടി ന​ഗ​ർ ക​ന​ക​ന​ഗ​ർ മെ​യി​ൻ റോ​ഡി​ലു​ള്ള കേ​ര​ള​സ​മാ​ജം ഓ​ഫീ​സി​ൽ ന​ട​ന്ന വ​നി​താ സ​മ്മേ​ള​നം ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളീ​നി​കേ​ത​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ രാ​ഗി​ത രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണ്‍ ക​ണ്‍​വീ​ന​ർ എ​സ്. രാ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധ രാ​ജ​ഗോ​പാ​ൽ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന ചോ​ല​യി​ൽ, ക​ണ്‍​വീ​ന​ർ സീ​ന മ​നോ​ജ്, പോ​ളി​ൻ തോ​മ​സ്, ര​മ്യ ഹ​രി​കു​മാ​ർ, ദി​വ്യ മു​ര​ളി, ല​താ സു​ബ്ര​ഹ്മ​ണ്യം, ഷൈ​ല ഡേ​വി​ഡ്, റാ​ണി മ​ധു, ര​മ ര​വി, വി​നി​ത, ആ​ലീ​സ്, ഷീ​ന ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വ​നി​താ വി​ഭാ​ഗം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.