മൊ​ഹാ​ലി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് പു​തി​യ സ്കൂ​ൾ
Friday, March 2, 2018 9:24 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ച​ണ്ഡീ​ഗ​ഡ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ്കൂ​ൾ ആ​രം​ഭി​ക്കു​ന്നു. 2014 ഡി​സം​ബ​റി​ലാ​ണ് ഗ്രേ​റ്റ​ർ മൊ​ഹാ​ലി ഡ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​ട്ടി​യി​ൽ​നി​ന്നും 2.8 ഏ​ക്ക​ർ സ്ഥ​ലം സ്കൂ​ളി​നു വേ​ണ്ടി ച​ണ്ഡീ​ഗ​ഡ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സൊ​സൈ​റ്റി വാ​ങ്ങി​യ​ത്. 2017 മാ​ർ​ച്ച് 4നാണ് ​ത​റ​ക​ല്ലി​ടൽ നിർവഹിച്ചത്.

സ്കൂ​ളി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും മാ​ർ​ച്ച് നാ​ല് ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 11.30നു ​ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദ​മ​ത്ര​യോ​സ് തി​രു​മേ​നി കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം 2.30നു ​സ്കൂ​ൾ കു​ട്ടി​ക​ൾ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ സ്കൂ​ളി​ലേ​ക്കു സ്വീ​ക​രി​ച്ചു ആ​ന​യി​ക്കും. മൂ​ന്നി​ന് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും. യൂ​ഹാ​നോ​ൻ മാ​ർ ദ​മ​ത്ര​യോ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​ബി​ന്‍റെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​രു​ണ ചൗ​ദ​രി നി​ർ​വ​ഹി​ക്കും.

ചടങ്ങിൽ മൊ​ഹാ​ലി എം​പി, എം​എ​ൽ​എ, മേ​യ​ർ തു​ട​ങ്ങി നി​ര​വ​ധി സാം​സ്കാ​രി​ക സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ട​ക​ൾ ന​ട​ക്കും. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി ഉ​ന്ന​ത​മാ​യ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ൾ​ക്ക് ഈ ​സ്കൂ​ളി​ൽ കൂ​ടി പ​ക​ർ​ന്നു കൊ​ടു​ക്കു​മെ​ന്നും ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ ഫാ. ​യാ​ക്കോ​ബ് ബേ​ബി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വാ​ടി