ഇ​ന്ദി​ര കാ​ൻ​റീ​നി​ൽ ഇ​നി പാ​യ​സ​വും റാ​ഗി മു​ദ്ദെ​യും
Friday, March 2, 2018 9:20 PM IST
ബം​ഗ​ളൂ​രു: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് ഗു​ണ​മേന്മയു​ള്ള ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ഇ​ന്ദി​ര കാ​ൻ​റീ​നു​ക​ളി​ൽ ഇ​നി കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ കൂ​ടെ പാ​യ​സം ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, പ​ത്തു രൂ​പ​യ്ക്ക് 250 ഗ്രാം ​റാ​ഗി മു​ദ്ദെ​യും ചീ​ര​ക്ക​റി​യും ല​ഭി​ക്കും. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ൽ പാ​ല​ക് ഇ​ഡ്ഡ​ലി, അ​ച്ചാ​ർ എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൃ​ഷി​മ​ന്ത്രി കൃ​ഷ്ണ​ബൈ​രെ​ഗൗ​ഡ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബി​ബി​എം​പി തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ നാ​ലു കാ​ൻ​റീ​നു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ റാ​ഗി മു​ദ്ദെ ന​ല്കു​ന്നു​ണ്ട്. ഇ​തി​നു മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് എ​ല്ലാ കാ​ൻ​റീ​നു​ക​ളി​ലും മു​ദ്ദെ ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സെ​ൻ​ട്ര​ൽ ഫു​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൻ​റെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത യ​ന്ത്ര​ത്തി​ലാ​ണ് റാ​ഗി മു​ദ്ദെ ഉ​ണ്ടാ​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 250 മു​ദ്ദെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് യ​ന്ത്രം. നി​ല​വി​ൽ ഇ​ന്ദി​ര കാ​ൻ​റീ​നി​ന്‍റെ ബൈ​ട്രാ​യ​ന​പു​ര​യി​ലെ അ​ടു​ക്ക​ള​യി​ൽ മു​ദ്ദെ യ​ന്ത്ര​മു​ണ്ട്.