ബം​ഗ​ളൂ​രു പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ
Monday, February 26, 2018 10:33 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ധ​ർ​മാ​രാം കോ​ള​ജ് അ​ങ്ക​ണ​ത്തി​ലെ ഡി​വി​കെ ഹാ​ളി​ൽ ബം​ഗ​ളൂ​രു പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ 2018 എ​ന്ന പേ​രി​ൽ ത്രി​ദി​ന ധ്യാ​നം ന​ട​ത്തി. മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ, പ്രൊ​ക്ല​മേ​ഷ​ൻ ആ​ൻ​ഡ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ, എ​ക്യു​മി​നി​സം ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​യി അ​റ​യ്ക്ക​ൽ, ക്രി​സ്തു​ജ​യ​ന്തി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​റോ എ​ടാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്റ്റീ​ൻ ഗ്രൂ​പ്പു​മാ​യി യോ​ജി​ച്ചു​കൊ​ണ്ടാ​ണ് ധ്യാ​നം ന​ട​ത്തി​യ​ത്.

2033 ന് ​മു​ന്പ് ലോ​കം മു​ഴു​വ​ൻ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ യേ​ശു​വി​നെ അ​റി​യി​ക്കു​ക​യെ​ന്ന​താ​ണ് പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ധ്യാ​ന​ത്തി​ൽ ഇ​വാ​നി​യ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​ൽ, ക്രി​സ്റ്റീ​ൻ ഗ്രൂ​പ്പി​ൽ​നി​ന്നും ജി​ബി, സ​ന്തോ​ഷ്, ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് മി​നി​സ്ട്രി​യി​ൽ​നി​ന്നും ലി​ല്ലി ഡേ​വി​സ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ അ​നു​ഭ​വ സാ​ക്ഷ്യം​കൊ​ണ്ട് എ​ങ്ങ​നെ ക്രി​സ്തു​വി​നെ പ​ക​ർ​ന്നു ന​ൽ​കാ​മെ​ന്ന് അ​വ​ത​രി​പ്പി​ച്ചു. പ്രൊ​ക്ല​മേ​ഷ​ൻ ആ​ൻ​ഡ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ക​ണി​യാം​പ​റ​ന്പി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.