മ​കം തൊ​ഴ​ലി​നും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കും ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​മൊ​രു​ങ്ങു​ന്നു
Monday, February 26, 2018 10:32 PM IST
ന്യൂ​ഡ​ൽ​ഹി : ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യു​ടെ ചൈ​ത​ന്യം കു​ടി​കൊ​ള്ളു​ന്ന ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളോ​ടെ മാ​ർ​ച്ച് ഒ​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് മ​കം തൊ​ഴ​ൽ. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ ദേ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കു​ന്ന മാ​ർ​ച്ച് ര​ണ്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് 8.30ന് ​പൊ​ങ്കാ​ല​യും തു​ട​ർ​ന്നു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തേ ദി​വ​സം ത​ന്നെ ഡ​ൽ​ഹി​യി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811219540 (യ​ശോ​ധ​ര​ൻ നാ​യ​ർ), 8800552070 (കൃ​ഷ്ണ​കു​മാ​ർ) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി