നോട്ടിംഗ്ഹാമിൽ ദ്വിദിന കുടുംബ നവീകരണ ധ്യാനം
Thursday, February 22, 2018 9:35 PM IST
നോട്ടിംഗ്ഹാം: കുടുംബ വിശുദ്ധീകരണവും വലിയ നോന്പിന്‍റെ ചൈതന്യവും സ്വന്തമാക്കാനായി നോട്ടിംഗ്ഹാം സെന്‍റ് അൽഫോൻസ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ വാർഷിക ധ്യാനം നടത്തുന്നു. ഫെബ്രുവരി 23, 24 (വെള്ളി, ശനി) തീയതികളിൽ സെന്‍റ് പോൾസ് ലെന്‍റണ്‍ ബുളിവാർഡ് പള്ളിയിലും ഓൾ സോൾസ് ദേവാലയത്തിലുമായാണ് ധ്യാനം.

മുതിർന്നവർക്കായി നടക്കുന്ന ധ്യാനത്തിന് ഫാ. ടോമി എടാട്ടും കുട്ടികളുടെ ധ്യാനത്തിന് ജീസസ് യൂത്ത് മിനിസ്ട്രിയും നേതൃത്വം നൽകും.

വെള്ളി രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെയുമാണ് ശുശ്രൂഷകൾ.

ധ്യാനത്തിനുള്ള ഒരുക്കങ്ങൾ വികാരി ഫാ. ബിജു കുന്നക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിമെൻസ് ഫോറം ഭാരവാഹികൾ, വാർഡ് ലീഡേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി.

പള്ളിയുടെ വിലാസം: സെന്‍റ് പോൾസ് കാത്തലിക് ചർച്ച്, Lenton Bolevard, NG7 2BY.