വേ​ന​ല​വ​ധി​ക്ക് എ​റ​ണാ​കു​ള​ത്തേ​ക്ക് ത​ത്കാ​ൽ എ​ക്സ്പ്ര​സ്
Wednesday, February 21, 2018 10:35 PM IST
ബം​ഗ​ളൂ​രു: വേ​ന​ല​വ​ധി​ക്ക് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പ്ര​ത്യേ​ക വീ​ക്ക്‌​ലി ത​ത്കാ​ൽ എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തും. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ജൂ​ൺ 27 വ​രെ​യാ​ണ് സ​ർ​വീ​സ്. യ​ശ്വ​ന്ത​പു​ര- എ​റ​ണാ​കു​ളം വീ​ക്ക്‌‌​ലി ത​ത്കാ​ൽ എ​ക്സ്പ്ര​സ് (06547) ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ജൂ​ൺ 26 വ​രെ​യും എ​റ​ണാ​കു​ളം- യ​ശ്വ​ന്ത​പു​ര വീ​ക്ക്‌​ലി ത​ത്കാ​ൽ എ​ക്സ്പ്ര​സ് (06548) ഏ​പ്രി​ൽ നാ​ലു മു​ത​ൽ ജൂ​ൺ 27 വ​രെ​യും ഇ​രു​ഭാ​ഗ​ത്തേ​ക്കു​മാ​യി 13 വീ​തം സ​ർ​വീ​സു​ക​ൾ ന​ട​ത്തും. യ​ശ്വ​ന്ത​പു​ര​യി​ൽ നി​ന്നു ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​ത്രി 10.45നു ​പു​റ​പ്പെ​ടു​ന്ന വീ​ക്ക്‌‌​ലി ത​ത്കാ​ൽ എ​ക്സ്പ്ര​സ് (06547) കൃ​ഷ്ണ​രാ​ജ​പു​രം, ബം​ഗാ​ര​പേ​ട്ട്, തി​രു​പ്പ​ത്തൂ​ർ, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ എ​ന്നീ സ്റ്റോ​പ്പു​ക​ൾ പി​ന്നി​ട്ട് ബു​ധ​നാ​ഴ്ച 11.40ന് ​എ​റ​ണാ​കു​ളം ടൗ​ൺ സ്റ്റേ​ഷ​നി​ലെ​ത്തും.