സ്ത്രീ​ സു​ര​ക്ഷ​യ്ക്കാ​യി ഇ​നി സു​ര​ക്ഷാ​ദ്വീ​പു​ക​ൾ
Wednesday, February 21, 2018 10:34 PM IST
ബം​ഗ​ളൂ​രു: തെ​രു​വു​ക​ളി​ലും ചേ​രി​ക​ളി​ലും അ​ര​ക്ഷി​ത​രാ​യി ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി സു​ര​ക്ഷാ ദ്വീ​പു​ക​ൾ എ​ത്തു​ന്നു. ബി​ബി​എം​പി​യും സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ 50 സു​ര​ക്ഷാ​ദ്വീ​പു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. പോ​ലീ​സി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ വ​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പാ​നി​ക് ബ​ട്ട​ൺ, സി​സി​ടി​വി കാ​മ​റ, ലൗ​ഡ് സ്പീ​ക്ക​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഓ​രോ ദ്വീ​പി​ലു​മു​ണ്ടാ​കും. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കാ​ണാ​നാ​കും. കൂ​ടാ​തെ ലൗ​ഡ് സ്പീ​ക്ക​റി​ലൂ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​നു​മാ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പാ​നി​ക് ബ​ട്ട​ൺ ഉ​പ​യോ​ഗി​ക്കാം. സ​മീ​പ​ത്തു​ള്ള പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്കാ​യി​രി​ക്കും അ​ടി​യ​ന്ത​ര​സ​ന്ദേ​ശം എ​ത്തു​ന്ന​ത്.