ജർമനിയിൽ എസ്പിഡിയെ തള്ളി എഎഫ്ഡിയുടെ ജനപ്രീതിയിൽ വൻ കുതിപ്പ്
Wednesday, February 21, 2018 1:02 AM IST
ബർലിൻ: തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുടെ ജനപ്രീതിയിൽ വൻ വർധനയാണ് ജർമനിയിൽ രേഖപ്പെടുത്തുന്നതെന്നു സർവേ ഫലം. നിലവിൽ 16 ശതമാനം ജർമൻകാരാണ് പാർട്ടിയെ പിന്തുണയ്ക്കുന്നത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ മറികടന്ന്, ജനപ്രീതിയിൽ രാജ്യത്ത് രണ്ടാമത്തെ വലിയ കക്ഷിയായി അവർ മാറിക്കഴിഞ്ഞിരിക്കുന്നു.

15.5 ശതമാനം പേർ മാത്രമാണിപ്പോൾ എസ്പിഡിയെ പിന്തുണയ്ക്കുന്നത്. പുതിയ കൂട്ടുഭരണത്തിന്‍റെ തണലിലേയ്ക്കു ചേക്കേറുന്ന എസ്പിഡി ജർമനിയിൽ അടിപതറുക മാത്രമല്ല ചരിത്രമായി മാത്രം അവശേഷിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഭയപ്പെടുന്നു. എസ്പിഡിയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ജനപിന്തുണയാണിത്. ചാൻസലർ ആംഗല മെർക്കലിന്‍റെ സിഡിയുവിനു തന്നെയാണ് ഇപ്പോഴും പിന്തുണ കൂടുതൽ, 32 ശതമാനം.

ഗ്രീൻ പാർട്ടിക്കും ആശ്വസിക്കാൻ വക നൽകുന്നതാണ് സർവേ ഫലം. അവരുടെ ജനപ്രീതി 8.9 ശതമാനത്തിൽനിന്ന് 13 ശതമാനത്തിലേക്ക് ഉയർന്നു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ