50 ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി
Tuesday, February 20, 2018 9:34 PM IST
ബം​ഗ​ളൂ​രു: മ​ഹീ​ന്ദ്ര ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള മ​ഹീ​ന്ദ്ര ഇ​ല​ക്ട്രി​ക്കും ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഭാ​ഗീ​ര​ഥി ഗ്രൂ​പ്പും കൈ​കോ​ർ​ത്ത് 50 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി. വി​ധാ​ൻ സൗ​ധ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും വ്യ​വ​സാ​യ മ​ന്ത്രി ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യും ചേ​ർ​ന്ന് ഇ-​വെ​റി​റ്റോ ശ്രേ​ണി​യി​ലെ വാ​ഹ​ന​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സം​സ്ഥാ​ന​ത്ത് ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​ക​സ​ന​ത്തി​നും ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​മേ​ഖ​ല​യി​ൽ നി​പു​ണ​രാ​യ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 400 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് മ​ഹീ​ന്ദ്ര ഇ​ല​ക്ട്രി​ക് പ്ര​ഖ്യാ​പി​ച്ചു.

മ​ലി​നീ​ക​ര​ണ​ര​ഹി​ത​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി റൈ​ഡ്എ​സ് എ​ന്ന ബ്രാ​ൻ​ഡ് ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ഗീ​ര​ഥി ഗ്രൂ​പ്പ് അ​റി​യി​ച്ചു. പു​തി​യ ബ്രാ​ൻ​ഡി​നു കീ​ഴി​ൽ ആ​യി​രം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്ന​ത്. മ​ഹീ​ന്ദ്ര ഇ​ല​ക്ട്രി​ക് സി​ഇ​ഒ മ​ഹേ​ഷ് ബാ​ബു, ഭാ​ഗീ​ര​ഥി ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ മ​ഹേ​ഷ് ഹ​രി​ഹ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.