ക്ലാ​സ് മു​റി​യി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്
Tuesday, February 20, 2018 12:11 AM IST
ബം​ഗ​ളൂ​രു: ക്ലാ​സ് റൂ​മി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നു​വീ​ണ് അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്. കോ​ലാ​ർ ജി​ല്ല​യി​ലെ മാ​ലൂ​ർ ഗ​വ. ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ബി​എ​സ്‌​സി ഒ​ന്നാം​വ​ർ​ഷ ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സീ​ലിം​ഗി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു​വീ​ണ​ത്. അ​രു​ണാ​വ​തി, മ​മ​ത, ശോ​ഭ, ആ​ഷ, മോ​നി​ഷ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ അ​രു​ണാ​വ​തി​യു​ടെ ത​ല​യ്ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ 26 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി. ​കേ​ശ​വ് റെ​ഡ്ഡി അ​റി​യി​ച്ചു. മൂ​ന്നു​വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള​താ​ണ് കോ​ള​ജ് കെ​ട്ടി​ടം. നി​ർ​മാ​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ആ​രോ​പ​ണം.