ഡോ. ​കാ​മേ​ശ്വ​രി ദേ​വി​ക്ക് മാ​ന​വ​സേ​വാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, February 20, 2018 12:10 AM IST
ബം​ഗ​ളൂ​രു: പു​ല്ലോ​ക്കാ​ര​ൻ മാ​ന​വ​സേ​വാ പു​ര​സ്കാ​രം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യാ​യ ഡോ. ​കാ​മേ​ശ്വ​രി ദേ​വി​ക്ക് സ​മ്മാ​നി​ച്ചു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് അ​വ​ർ ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ടി.​എ. ക​ലി​സ്റ്റ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡേ​വി​സ് പു​ല്ലോ​ക്കാ​ര​ൻ പ​തി​നാ​യി​രം രൂ​പ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ഡോ. ​കാ​മേ​ശ്വ​രി ദേ​വി​ക്ക് സ​മ്മാ​നി​ച്ചു. ഫാ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​രാ​ജ​ൻ, വി.​കെ ജോ​ണി, ഫി​ലി​പ് മാ​ത്യു, പ്ര​ഫ. മാ​ത്യു മ​ണി​മ​ല, സി.​ഡി. ഗ​ബ്രി​യേ​ൽ, ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി ഐ​ടി​എ​സ്, പി.​എ​ൽ. സ​ണ്ണി, സി.​വി. ജോ​സ്, എ.​വി. തോ​മ​സ് എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, മെ​റ്റി ഗ്രേ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി.​ഡി. ജോ​ൺ, സി​സ്റ്റ​ർ ഒ​ലീ​വി​യ, ജോ​സ് പു​ല്ല​ൻ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.