ബംഗളൂരു: ബംഗളൂരു ധർമാരാം കോളജ് അങ്കണത്തിലെ ഡിവികെ ഹാളിൽ ബംഗളൂരു പവർ ഇവാഞ്ചലൈസേഷൻ 2018 എന്ന പേരിൽ മലയാളത്തിലുള്ള ധ്യാനത്തിന് വെള്ളിയാഴ്ച തുടക്കമായി.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ നടക്കുന്ന ധ്യാനത്തിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ, ശാലോം വേൾഡ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആത്മീയഗുരുവായ റവ.ഡോ. റോയി പാലാട്ടി, കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഡയറക്ടർ പി.വി. മേരിക്കുട്ടി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ഫാ. ജോയി അറയ്ക്കൽ, വചനപ്രഘോഷകരായ മൈസൂരു ശ്രീരംഗപട്ടണം കിസ്തുജ്യോതി ധ്യാനാശ്രമം ഡയറക്ടർ ഫാ. ജിന്റോ തോമസ്, കോട്ടയം തൂവാനീസ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിബിൻ കുഴിവേലിൽ, ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ്, ബ്രദർ ജിബി ജോസഫ്, ബ്രദർ ഷോജി ആന്റണി, മോണ്‍. ജോസ് നവാസ്, ബിജു തോമസ് എന്നിവരും ബംഗളൂരു ഇവാഞ്ചലൈസേഷൻ ടീമും പങ്കെടുക്കുന്നു. വിവിധ റീത്തുകളിൽപെട്ട ഇടവകകളിലെ കൈക്കാരന്മാർ, സംഘടനാ ഭാരവാഹികൾ, മതബോധന അധ്യാപകർ, സിസ്റ്റേഴ്സ്, വചനപ്രഘോഷകർ, കൗണ്‍സിലേഴ്സ്, ധ്യാനകേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ, പ്രാർഥനാ ഗ്രൂപ്പ് ലീഡർമാർ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. ധ്യാനം ഇന്ന് സമാപിക്കും.