കേ​ര​ള​സ​മാ​ജം മൊ​ബൈ​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ലാ​ബ് ഉ​ദ്ഘാ​ട​നം 25 ന്
Tuesday, February 20, 2018 12:09 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച കാ​ൻ​സ​ർ കെ​യ​ർ ഓ​ൺ വീ​ൽ​സ് എ​ന്ന മൊ​ബൈ​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ​മാ​സം 25ന് ​രാ​വി​ലെ 10.30ന് ​നാ​ഗ​വാ​ര മാ​ന്യ​ത ടെ​ക്പാ​ർ​ക്കി​ലു​ള്ള വൈ​റ്റ് ഓ​ർ​ക്കി​ഡ് ക​ൺ‌​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ, കേ​ര​ള മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ, ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന​മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, എം​എ​ൽ​എ ബ​സ​വ​രാ​ജ്, സി​ന​ർ​ജി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സാ​ങ്കി പ്ര​സാ​ദ്, എം​പി​യും ന​ട​നു​മാ​യ ഇ​ന്ന​സെ​ന്‍റ്, ബി​ബി​എം​പി കോ​ർ​പ​റേ​റ്റ​ർ പ​ദ്മ​നാ​ഭ റെ​ഡ്ഡി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും ബം​ഗ​ളൂ​രു മ്യൂ​സി​ക് ക​ഫെ​യും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. സൗ​ജ​ന്യ പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്കും ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: 9740202398, 8762385773, 9845022463.