ഡെ​ർ​ബി​യി​ൽ ഫാ. ​ടോ​മി എ​ടാ​ട്ടിന്‍റെ നേതൃത്വത്തിൽ നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം ശനി, ഞായർ ദിവസങ്ങളിൽ
Friday, February 16, 2018 10:23 PM IST
ഡെ​ർ​ബി: ലോ​ക​ര​ക്ഷ​ക​നാ​യ ഈ​ശോ​യു​ടെ പെ​സ​ഹാ ര​ഹ​സ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നോ​ന്പു​കാ​ല​ത്തി​ന്‍റെ വ്ര​ത​ശു​ദ്ധി​യി​ലേ​ക്ക് ലോ​കം പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ നോ​ന്പു​കാ​ല വി​ചി​ന്ത​ന​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ന​വീ​ക​ര​ണ​ത്തി​ന് ഡെ​ർ​ബ​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ഫെ​ബ്രു​വ​രി 17, 18(ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് ഡെ​ർ​ബി​യി​ലാ​ണ് ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്.

വി​ശ്രു​ത വ​ച​ന​പ്ര​ഘോ​ഷ​ക​നും മ​ന​ശാ​സ്ത്ര​വി​ദ്ഗ്ധ​നു​മാ​യ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ടും ജീ​സ​സ് യൂ​ത്ത് ഡെ​ർ​ബി​യു​മാ​ണ് ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​വേ​റെ ശു​ശ്രൂ​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യും ര​ണ്ടാം​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കി​ട്ട് 8 വ​രെ​യു​മാ​യി​രി​ക്കും ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ.

വി. ​കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന തു​ട​ങ്ങി​യ​വ വി​ശ്വാ​സി​ക​ളം ആ​ത്മീ​യ ഉ​ണ​ർ​വി​ലേ​ക്ക് ന​യി​ക്കും. വി​കാ​രി റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വാ​ർ​ഡ് ലീ​ഡേ​ഴ്സ്, വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ, വോ​ള​ണ്ടി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. വ​ച​ന​പ്ര​ഘോ​ഷ​ണം ശ്ര​വി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

റിപ്പോർട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്