കൊ​ളോ​ണി​ൽ തി​രു​നാ​ൾ ക​മ്മ​റ്റി രൂ​പീ​ക​ര​ണം ഫെ​ബ്രു. 18 ന്
Friday, February 16, 2018 10:19 PM IST
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ മ​ദ്ധ്യ​സ്ഥ​യാ​യ പ​രി. ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ന​ട​ത്തി​പ്പി​നു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ഫെ​ബ്രു​വ​രി 18 ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ളോ​ണ്‍ ബു​ഹ്ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യാ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ​ള്ളി പൊ​തു​യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​യ്ക്കും. ത​ദ​വ​സ​ര​ത്തി​ൽ പോ​യ​വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി ജോ​ണി അ​രീ​ക്കാ​ട്ട് കു​ടും​ബ​ത്തെ ആ​ദ​രി​യ്ക്കും.

ജൂ​ലൈ 7,8 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം. സ​മൂ​ഹ​ത്തി​ന്‍റെ മു​പ്പ​ത്തി​യെ​ട്ടാ​മ​ത്തെ തി​രു​നാ​ളാ​ണ് ഇ​ത്ത​വ​ണ ആ​ഘോ​ഷി​ക്കു​ന്ന​ത്. കൊ​ളോ​ണ്‍ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. പൂ​ഞ്ഞാ​ർ സ്വ​ദേ​ശി ജോ​സ​ഫ്/​ട്രീ​സ കി​ഴ​ക്കേ​ത്തോ​ട്ടം കു​ടും​ബ​മാ​ണ് ന​ട​പ്പു​വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി. ദി​വ്യ​ബ​ലി​യി​ലേ​യ്ക്കും ക​മ്മ​റ്റി​യി​ലേ​യ്ക്കും ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​യ്ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ (ചാ​പ്ളെ​യി​ൻ) 0221/629868, 0178 9353004, ജോ​സ​ഫ് കി​ഴ​ക്കേ​ത്തോ​ട്ടം (പ്ര​സു​ദേ​ന്തി) 02233 800239, 015903018603, ഡേ​വീ​സ് വ​ട​ക്കും​ചേ​രി (കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​ണ്‍​വീ​ന​ർ) 0221 5904183. Mail: [email protected], www.indischegemeinde.de

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ