മാ​ഞ്ച​സ്റ്റ​റി​ൽ ഫാ.​ടോ​മി എ​ടാ​ട്ട് ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 2, 3, 4 തീ​യ​തി​ക​ളി​ൽ
Friday, February 16, 2018 10:13 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ചാ​പ്ലൈ​ൻ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഥി​ൻ​ഷോ പീ​ൽ ഹാ​ളി​ലു​ള്ള സെ​ന്‍റ് എ​ലി​സ​ബ​ത്ത് ദേ​വാ​ല​യ​ത്തി​ൽ മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ നാ​ലു വ​രെ ന​ട​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം പ്ര​ശ​സ്ത സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​നും വാ​ഗ്മി​യു​മാ​യ
റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. മാ​ർ​ച്ച് ര​ണ്ട് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ​യും മൂ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 6 വ​രെ​യും നാ​ല് ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യു​മാ​ണ് ധ്യാ​ന ദി​വ​സ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മം.

വ​ലി​യ നോ​ന്പു​കാ​ല ധ്യാ​ന​വും വ​ച​ന ശു​ശ്രൂ​ഷ​യും ഭൗ​തി​ക​മാ​യ ആ​ഘോ​ഷ​ങ്ങ​ളും ജ​ഡി​ക​മാ​യ സ​ന്തോ​ഷ​ങ്ങ​ളെ​യും നി​യ​ന്ത്രി​ച്ചു ഒ​രോ വ്യ​ക്തി​യേ​യും ആ​ദ്ധ്യാ​ത്മി​ക​മാ​യി ദൈ​വി​ക സ​ന്നി​ധി​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന വ​ലി​യ അ​വ​സ​ര​മാ​ണ്. ധ്യാ​ന​ത്തി​ൽ ഹൃ​ദ​യ വി​ശു​ദ്ധി​യോ​ടെ പ​ങ്കു​ചേ​ർ​ന്ന് വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രേ​യും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​മോ​ണ്‍​സി​ഞ്ഞോ​ർ. സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്നാ​ണ്.

ധ്യാ​നം ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

സെ​ന്‍റ് എ​ലി​സ​ബ​ത്ത് ച​ർ​ച്ച്,
48 ലെ​മ​ണ്‍​ഡ് റോ​ഡ്,
പീ​ൽ​ഹാ​ൾ,
M22 5 BD.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്