പ്ര​ണ​യ​ദി​ന​ത്തി​ൽ ആ​കാ​ശ​ത്ത് ഹൃ​ദ​യംതുറന്ന്‌ വെര്‍ജി​ൻ അ​റ്റ്ലാ​ന്‍റി​ക്ക് !
Thursday, February 15, 2018 11:38 PM IST
ല​ണ്ട​ൻ: പ്ര​ണ​യ​ദി​ന​ത്തി​ൽ ആ​കാ​ശ​ത്ത് ഹൃ​ദ​യ​മൊ​രു​ക്കി വി​മാ​ന​ത്തി​ന്‍റെ സ​ർ​പ്രൈ​സ്..! വെര്‍ജി​ൻ അ​റ്റ്ലാ​ന്‍റി​ക്ക് വി​മാ​ന​മാ​ണ് വാ​ല​ന്‍റൈൻസ് ദി​ന​ത്തി​ൽ ആ​കാ​ശ​ത്ത് ഹൃ​ദ​യ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ല​ണ്ട​നി​ലെ ഗാ​റ്റ്വി​ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു തെ​ക്കു പ​ടി​ഞ്ഞാ​റു ദി​ശ​യി​ലേ​ക്കു പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ആ​കാ​ശ​ത്ത് ഹൃ​ദ​യം വ​ര​യ്ക്കു​ന്ന​തി​നാ​യി 100 മൈ​ൽ പി​ന്നി​ട്ടു. രാ​വി​ലെ 11.30ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം തി​രി​ച്ചെ​ത്തി. വി​മാ​ന​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത എ​യ​ർ​ട്രാ​ഫി​ക് നി​രീ​ക്ഷ​ണ വെ​ബ്സൈ​റ്റാ​യ ഫ്ളൈ​റ്റ് റ​ഡാ​ർ 24 പ്ര​സി​ദ്ധീ​ക​രി​ച്ചു. 30,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന വി​മാ​ന​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത വെര്‍ജി​ൻ വി​മാ​നാ​ധി​കൃ​ത​രും പു​റ​ത്തു​വി​ട്ടു.

അ​തേ​സ​മ​യം, വെര്‍​ജി​ൻ അ​റ്റ്ലാ​ന്‍റി​ക്ക് വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് സ​മ​യ​വും ഇ​ന്ധ​ന​വും പാ​ഴാ​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ത​ങ്ങ​ൾ പ​രീ​ക്ഷ​ണാ​വ​ശ്യ​ത്തി​നാ​യി പ​റ​ത്തി​യ വി​മാ​ന​മാ​ണ് ആ​കാ​ശ​ത്ത് "​ഹൃ​ദ​യം’ സൃ​ഷ്ടി​ച്ച​തെ​ന്ന് ക​ന്പ​നി​ക്കു വി​ശ​ദീ​ക​ര​ണം ഇ​റ​ക്കേ​ണ്ടി​വ​ന്നു.