സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന ന​ന്പ​ർ ZG 10 വി​റ്റ​ത് 233000 ഫ്രാ​ങ്കി​ന്
Thursday, February 15, 2018 11:35 PM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​ന​ന്പ​ർ ലേ​ല​ത്തി​ൽ പോ​യ​ത് റെ​ക്കോ​ർ​ഡ് തു​ക​യ്ക്ക്. 233000 ഫ്രാ​ങ്കാ​ണ് ZG 10 എ​ന്ന ഫാ​ൻ​സി ന​ന്പ​റി​ന് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച സു​ഗ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന ലേ​ല​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് ഈ ​ന​ന്പ​റി​ന് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം VS 1 എ​ന്ന ന​ന്പ​ർ പ്ലേ​റ്റി​ന് ല​ഭി​ച്ച​ത് 160000 ഫ്രാ​ങ്കാ​യി​രു​ന്നു രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ ഫാ​ൻ​സി ന​ന്പ​റി​ന് ല​ഭി​ച്ച ഏ​റ്റ​വും കൂ​ടി​യ വി​ല. ന​ന്പ​ർ പ്ലേ​റ്റ് ആ​രാ​ണ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ൽ 14 രാ​ത്രി വ​രെ​യാ​യി​രു​ന്നു ലേ​ല​സ​മ​യം. ബു​ധ​നാ​ഴ്ച രാ​ത്രി 9.55 ഓ​ടു​കൂ​ടി ലേ​ലം അ​വ​സാ​നി​ച്ചു.

സു​ഗ് സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കോ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ആ​യി​രു​ന്നു ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത. വ​ർ​ഷ​ത്തി​ൽ മൂ​ന്നോ നാ​ലോ ത​വ​ണ​യാ​ണ് സാ​ധാ​ര​ണ​യാ​യി ഫാ​ൻ​സി ന​ന്പ​രു​ക​ൾ ലേ​ല​ത്തി​ന് വ​യ്ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ