ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​യു​ടെ അനധികൃത കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Thursday, February 15, 2018 10:28 PM IST
ക​സ​വ​ന​ഹ​ള്ളി: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ 15 പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്നു. എ​ട്ട് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​നാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഞ്ചു നി​ല കെ​ട്ടി​ട​മാ‌​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​സ്ആ​ർ ലേ​ഔ​ട്ടി​ൽ താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​യാ​യ കു​ഞ്ഞി അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള കെ​ട്ടി​ട​മാ​ണി​ത്. ക​സ​വ​ന​ഹ​ള്ളി​യി​ലെ സെ​ൻ​ട്ര​ൽ ജ​യി​ൽ റോ​ഡി​ൽ ഹ​രാ​ലു​രി​നു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി ന​ട​ന്ന നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​നു മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ‌​ഷ​മാ​യി നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.