തീ​വ്ര​വാ​ദ പ്ര​ച​ര​ണം ത​ട​യാ​ൻ പു​തു സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി യു​കെ സ​ർ​ക്കാ​ർ
Wednesday, February 14, 2018 10:32 PM IST
ല​ണ്ട​ൻ: ജി​ഹാ​ദി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ ക​ഴി​യു​ന്ന ടൂ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ വാ​ദം. ഓ​ണ്‍​ലൈ​നാ​യി ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് 89 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ തി​രി​ച്ച​റി​ഞ്ഞ് ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ആം​ബ​ർ റൂ​ഡ് പ​റ​യു​ന്ന​ത്.

ഈ ​സാ​ങ്കേ​തി​ക​വി​ദ്യ നി​യ​മ​പ​ര​മാ​യി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ക്കാ​ര്യം ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​ൻ അ​ദ്ദേ​ഹം യു​എ​സി​ലേ​ക്കു പോ​കും.

മു​ൻ​പ് തീ​വ്ര​വാ​ദി​ക​ൾ പ്ര​ച​ര​ണ​ത്തി​നു​പ​യോ​ഗി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​നി ഇ​വ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ ടൂ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​റു ല​ക്ഷം പൗ​ണ്ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ക​ന്പ​നി​യാ​ണ് ഇ​തി​നു പി​ന്നി​ൽ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ