ഇ​റ്റാ​ലി​യ​ൻ സ്ത്രീ​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട​വ​ർ
Wednesday, February 14, 2018 10:31 PM IST
റോം: ​ഇ​റ്റ​ലി​യി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ സ്ത്രീ​ക​ളി​ൽ പ​കു​തി​പ്പേ​രും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും നേ​രി​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഏ​ജ​ൻ​സി​യു​ടെ വി​ല​യി​രു​ത്ത​ൽ.

14 മു​ത​ൽ 65 വ​രെ പ്രാ​യ​മു​ള്ള 8.2 മി​ല്യ​ണ്‍ സ്ത്രീ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ, 43.6 ശ​ത​മാ​നം പേ​ർ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടി​ട്ടു​ള്ള​വ​രാ​ണ്.

ആ​ദ്യ​മാ​യി, ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട പു​രു​ഷ​ൻ​മാ​രു​ടെ ക​ണ​ക്കു​ക​ളും ശേ​ഖ​രി​ച്ച​പ്പോ​ൾ, 18.8 ശ​ത​മാ​നം പേ​രും പീ​ഡ​നം നേ​രി​ട്ട​വ​രാ​ണെ​ന്നു വ്യ​ക്ത​മാ​യി. സ്ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സു​ക​ളി​ൽ 97 ശ​ത​മാ​ന​ത്തി​ലും പു​രു​ഷ​ൻ​മാ​രാ​ണ് പ്ര​തി​സ്ഥാ​ന​ത്ത്. പു​രു​ഷ​ൻ​മാ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കേ​സു​ക​ളി​ൽ 85.4 ശ​ത​മാ​നം കേ​സു​ക​ളി​ലാ​ണ് പു​രു​ഷ​ൻ​മാ​ർ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ്. അ​നു​വാ​ദ​മി​ല്ലാ​തെ​യു​ള്ള സ്പ​ർ​ശ​ന​മാ​ണ് അ​ടു​ത്ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ഇ​ത്ത​രം സ്പ​ർ​ശ​നം നേ​രി​ട്ടി​ട്ടു​ള്ള​ത് പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലാ​ണെ​ന്നും വ്യ​ക്ത​മാ​കു​ന്നു. പു​രു​ഷ​ൻ​മാ​ർ​ക്ക് ഇ​തു കൂ​ടു​ത​ൽ നേ​രി​ട്ട​ത് ബാ​റു​ക​ളി​ലും നൈ​റ്റ് ക്ല​ബ്ബു​ക​ളി​ലും. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ 76.4 ശ​ത​മാ​നം സ്ത്രീ​ക​ൾ ഗൗ​ര​വ​മാ​യെ​ടു​ക്കു​ന്പോ​ൾ പു​രു​ഷ​ൻ​മാ​രി​ൽ 47.2 ശ​ത​മാ​നം പേ​രാ​ണെ​ന്നും ക​ണ​ക്കി​ൽ വ്യ​ക്ത​മാ​കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ