സ്വി​സ് കേ​ര​ള വ​നി​താ​ഫോ​റം മാ​ർ​ച്ച് 8ന് ​ലോ​ക വ​നി​താ ദി​ന​മാ​യി ആ​ച​രി​ക്കും
Wednesday, February 14, 2018 10:30 PM IST
സൂ​റി​ക്ക്: സ്വി​സ് കേ​ര​ള വ​നി​താ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ലോ​ക​വ​നി​താ ദി​ന ആ​ഘോ​ഷ​ത്തി​ൽ സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ഇ​ത​ര വ​നി​താ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും, അം​ഗ​ങ്ങ​ളും മാ​ർ​ച്ച് 8നു ​ബാ​സ​ലി​ൽ സം​യു​ക്ത​മാ​യി സ​മ്മേ​ളി​ക്കും.

വ​നി​താ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, വ​ത്തി​ക്കാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി റോ​ഷ്ണി തൊം​സ​ണ്‍ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണം, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന, സ​മ​കാ​ലീ​ന പ്ര​സ​ക്ത​മാ​യ സ്ത്രീ ​വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യ റോ​ഷ്ണി തോം​സ​ണും, ബ​നാ​റ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്രൊ​ഫ​സ​റും, ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഒ​ന്നാം സെ​ക്ര​ട്ട​റി ഡോ. ​പീ​യൂ​ഷ് സിം​ഗി​ന്‍റെ ഭാ​ര്യ പ്രൊ​ഫ. പ്രി​യ​ങ്ക സിം​ഗും സം​സാ​രി​ക്കും.

യൂ​റോ​പ്പി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു നാ​ടി​ന്‍റെ സ​മൃ​ദ്ധി​ക്ക് ന​ട്ടെ​ല്ലാ​യി​ത്തീ​ർ​ന്ന സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വി​നോ​ദ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ഫോ​റം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​ള​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക​വ​നി​താ ദി​ന ആ​ഘോ​ഷ​മെ​ന്നും, പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ വ​നി​ത​ക​ളേ​യും, സ​ന്തോ​ഷ​ത്തോ​ടെ സ​വി​ന​യം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സ്വി​സ് കേ​ര​ള വ​നി​താ​ഫോ​റം സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ