ഫെ​ബ്രു​വ​രി 19 മു​ത​ൽ ന​ട​ക്കു​ന്ന ടീ​നേ​ജു​കാ​ർ​ക്കാ​യു​ള്ള ധ്യാ​ന​ത്തി​ലേ​ക്ക് ബു​ക്കിം​ഗ് തു​ട​രു​ന്നു
Wednesday, February 14, 2018 10:26 PM IST
വെ​യി​ൽ​സ്: ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ് സെ​ഹി​യോ​ൻ യൂ​റോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​വ​ഴി എ​ങ്ങ​നെ ര​ക്ഷ പ്രാ​പി​ക്കു​മെ​ന്നു നന്മതിന്മക​ളു​ടെ തി​രി​ച്ച​റി​വി​ന്‍റെ പ്രാ​യ​ത്തി​ലും കാ​ല​ഘ​ട്ട​ത്തി​ലും കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് അ​വ​ധി​ക്കാ​ല​ത്ത് ഫെ​ബ്രു​വ​രി 19 മു​ത​ൽ 23 വ​രെ ദി​വ​സ​ങ്ങ​ളി​ൽ വെ​യി​ൽ​സി​ലെ കെ​ഫെ​ൻ​ലി പാ​ർ​ക്ക് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​ക​രും ആ​ത്മീ​യ നേ​തൃ​ത്വ​ങ്ങ​ളു​മാ​യ വൈ​ദി​ക​രും ശു​ശ്രൂ​ഷ​ക​രും ടീ​നേ​ജു​കാ​ർ​ക്കാ​യു​ള്ള ധ്യാ​നം ന​യി​ക്കും. വ​ച​ന പ്ര​ഘോ​ഷ​ണം , ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ​ങ്ങ​ളാ​യ മ​റ്റ് ആ​ക്റ്റി​വി​റ്റീ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ അ​ഞ്ച് ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ഈ ​ധ്യാ​ന​ത്തി​ലേ​ക്കു 13 വ​യ​സു​മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

www.sehionuk.org എ​ന്ന വെ​ബ് സൈ​റ്റി​ൽ നേ​രി​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

തോ​മ​സ് 07877 508926.
ജെ​സ്സി ബി​ജു 07747586844.

അ​ഡ്ര​സ്:
CEFENLY PARK
NEWTOWN
SY16 4AJ.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്