ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : തിരുവഞ്ചൂർ
Tuesday, January 30, 2018 11:57 PM IST
മെൽബണ്‍: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസി (ഒഐസിസി) ന്‍റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു മുൻ മന്ത്രിയും കെപിസിസി അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഒഐസിസിയും കെപിസിസി കലാസംസ്കാരിക സംഘടന വിചാർ വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന നിർധനരായ വിദ്യാർഥികൾക്ക് ഒഐസിസി ടൗണ്‍വില്ല ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി ടൗണ്‍സ് വില്ല സെക്രട്ടറി സുരേഷ് പോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒഐസിസി നടത്തിവരുന്ന വിവിധ സാമൂഹ്യപ്രവർത്തനങ്ങളെപ്പറ്റി ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു വരുന്ന പ്രതിനിധികൾ സംസാരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡോ.കെ.എൻ ബെത്തി, കെ.ജി.ഹരി, ബിജു കുന്പിക്കൻ, ജോസ്മോൻ ആനതരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.