ദേവാലയങ്ങളിൽ തിരുനാൾ
Sunday, January 28, 2018 7:41 PM IST
എ​ൻ.​ആ​ർ മൊ​ഹ​ല്ല മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ

മൈ​സൂ​രു: എ​ൻ.​ആ​ർ മൊ​ഹ​ല്ല മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ ക​ർ​മ​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ജ​നു​വ​രി 26ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​ജോ​മി മേ​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും ഫാ. ​സി​ബി മാ​ലോ​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക​ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് മൈ​സൂ​രു രൂ​പ​താ മു​ൻ ബി​ഷ​പ്പ് മാ​ർ ഡോ. ​തോ​മ​സ് ആ​ന്‍റ​ണി വാ​ഴ​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ,ഫ് ​ഇ​ട​ക്കേ​രി, ഫാ. ​ജോ​ർ​ജ് ക​ള​മ്പു​കാ​ട്ട്, ഫാ. ​ജോ​ൺ​സ​ൺ ആ​റ്റു​ചാ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​മാ​ർ​ട്ടി​ൻ ക​ണ്ടം​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. സി​എം​ഐ മൈ​സൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​വ​ർ​ഗീ​സ് കേ​ളാം​പ​റ​മ്പി​ൽ, വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഫാ. ​ബി​ജു പ​ള്ളു​രാ​ത്തി​ൽ വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ കി​രീ​ട​സ​മ​ർ​പ്പ​ണ​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ൾ ആ​ന്‍റ​ണി, എം.​കെ. ജോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.


ധ​ർ​മാ​രാം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ധ​ർ​മാ​രാം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ.​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​ന്നേ​ദി​വ​സം ഇ​ട​വ​ക​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യും ആ​ച​രി​ക്കും.

തു​ട​ർ​ന്ന് വ​രു​ന്ന തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 10 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും, നൊ​വേ​ന​യും ന​ട​ക്കും. ഫാ. ​മാ​ത്യു ക​ള​രി​ക്ക​ൽ സി​എം​ഐ, ഫാ.​ജോ​ർ​ജ് എ​ട​യാ​ടി​യി​ൽ സി​എം​ഐ, ഫാ. ​മ​രി​യ​ദാ​സ് ഒ​ഐ​സി, ഫാ.​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫാ. ​വി​ജു പൈ​നാ​ട​ത്ത് സി​എം​ഐ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി സി​എം​ഐ, ഫാ. ​മ​നോ​ജ് അ​മ്പ​ല​ത്തി​ങ്ക​ൽ, റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ഫാ. ​ജോ​ബി മാ​ത്യു സി​എ​സ്ടി എ​ന്നി​വ​ർ നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.ഫെ​ബ്രു​വ​രി പ​ത്തി​ന് രാ​വി​ലെ 6.10ന് ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പ് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക​യു​ടെ വൃ​ദ്ധ​സ​ദ​ന​മാ​യ കൃ​പാ​ല​യ​യി​ൽ​നി​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി 11ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷി​നു ഉ​തു​പ്പാ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം 5.30ന് ​പാ​രിഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ധ​ർ​മാ​രാം റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് എ​ട​യാ​ടി​യി​ൽ സി​എം​ഐ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി, ബി​ബി​എം​പി കോ​ർ​പ​റേ​റ്റ​ർ ജി. ​മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. ആ​റി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് പ​രി​പാ​ടി​യും തു​ട​ർ​ന്ന് ല​ഘു​സാ​മൂ​ഹ്യ​നാ​ട​ക​വും അ​ര​ങ്ങേ​റു​മെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ അ​റി​യി​ച്ചു.

ഹൊ​ങ്ങ​സാ​ന്ദ്ര ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ജ​നു​വ​രി 26ന് ​വി​കാ​രി റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. ഇ​ന്ന​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ന​വ​വൈ​ദി​ക​രാ​യ ഫാ.​ജോ​ജി പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ൽ, ഫാ.​ജോ​മോ​ൻ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മൂ​ന്നാം തി​രു​നാ​ൾ​ദി​വ​സ​മാ​യ ഇ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഇ​ട​വ​ക​യി​ലെ നാ​ൽ​പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ​വും സ്ഥൈ​ര്യ​ലേ​പ​ന​വും ന​ൽ​കും.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​മ്പി​ൽ, ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, ഫാ. ​ജോ​മോ​ൻ ആ​നം​തു​ര​ത്തി, ഫാ. ​റോ​യി വ​ട്ട​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു പ​ന​യ്ക്ക​കു​ഴി​യി​ൽ, മോ​ൺ. ജോ​ർ​ജ്‌ ആ​ലു​ക്ക, ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ഫാ. ​ബൈ​ജു പൂ​വ​ത്തും​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് തൊ​ടു​പു​ഴ നാ​ദോ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ബൈ​ജു പൂ​വ​ത്തും​മൂ​ട്ടി​ൽ വി​സി സ​ന്ദേ​ശം ന​ല്കും. 11.30ന് ​പ്ര​ദ​ക്ഷ​ണ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​വാ​ർ‌​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ലാ​വി​രു​ന്ന് അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​വ​ർ​ഗീ​സ് കോ​ളു​ത​റ, ബൊ​മ്മ​ന​ഹ​ള്ളി എം​എ​ൽ​എ സ​തീ​ഷ് റെ​ഡ്‌​ഡി, കോ​ർ​പ​റേ​റ്റ​ർ ഭാ​ര​തി രാ​മ​ച​ന്ദ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തുടർന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്ന്, സാ​മൂ​ഹ്യ​നാ​ട​ക​ം.


ടി. ദാ​സ​റ​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ടി. ​ദാ​സ​റ​ഹ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ആ​ൻ​ഡ് ക്ലാ​ര​റ്റ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ആ​ച​രി​ക്കും. ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് നാ​ഗ​സാ​ന്ദ്ര സെ​ന്‍റ് പോ​ൾ​സ് സെ​മി​നാ​രി സു​പ്പീ​രി​യ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​മ്പാ​ട്ടു​കു​ഴി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് നാ​ഗ​സാ​ന്ദ്ര ഷേ​ൺ​സ്റ്റാ​ട്ട് സെ​മി​നാ​രി സു​പ്പീ​രി​യ​ർ ഫാ. ​ജോ​യ് പു​തു​ശേ​രി നേ​തൃ​ത്വം ന​ൽ​കും. ഫാ. ​തോ​മ​സ് താ​നി​യാ​നി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പ്. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ലി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് അ​മ്പെ​ടു​ക്ക​ൽ. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് അ​മ്പെ​ടു​ക്ക​ൽ. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​മ​നോ​ജ് ക​ണ്ട​ത്തി​ൻ​ക​ര സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ബ​സ​വ​ന​ഗ​ർ ക​ഗ​ദാ​സ​പു​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് പാ​ണാ​ട​ൻ സി​എം​ഐ സ​ന്ദേ​ശം ന​ല്കും. വൈ​കു​ന്നേ​രം 6.30ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ആ​ശീർ​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ. ​ലി​ൻ​ഡോ പു​ല്ലാ​ട്ട് സി​എം​എ​ഫ് കാ​ർ​മി​ക​നാ​കും. രാ​ത്രി 8.30ന് ​ബാ​ൻ​ഡ് മേ​ളം, ശി​ങ്കാ​രി മേ​ളം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.തോ​മ​സ് താ​നി​യാ​നി​ക്ക​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​മോ​ൻ, ട്ര​സ്റ്റി​മാ​രാ​യ ജോ​ഷി മാ​ത്യു, വ​ർ​ഗീ​സ് എം. ​ജോ​സ​ഫ്, സി.​ബി. വി​ജ​യ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ർ​മ​ലാ​രാം ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ക​ർ‌​മ​ലാ​രാം മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യി​രു​ന്ന ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട​ക്കേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ലി​ന് സ്വീ​ക​ര​ണം ന​ല്കി. തു​ട​ർ​ന്ന് മാ​ർ ആ​ന്‍റ​ണി ക​രി​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ന്നു. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ച് ക​ർ​മ​ലാ​രാം തി​യോ​ള​ജി കോ​ള​ജ് ചാ​പ്പ​ലി​ലേ​ക്കും ല​ദീ​ഞ്ഞി​നു ശേ​ഷം തി​രി​ച്ചും പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ബാ​ൻ​ഡ് മേ​ളം, ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യ്ക്കു ശേ​ഷം ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിംജോ​ബി ജോ​ൺ ന​യി​ച്ച സൂ​പ്പ​ർ മെ​ഗാ​ഷോ​യും അ​ര​ങ്ങേ​റി. ഇ​ന്ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക​ളും അ​മ്പെ​ഴു​ന്ന​ള്ളി​പ്പും മ​ത​ബോ​ധ​ന​കേ​ന്ദ്രം, മാ​തൃ​വേ​ദിഎ​ന്നി​വ​യു​ടെ സം​യു​ക്ത ക​ലാ​വി​രു​ന്ന്.

ജാ​ല​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ജാ​ല​ഹ​ള്ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഫാ. ​തോ​മ​സ് മ​ണ​മേ​ൽ സി​എം​എ​ഫ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ‌ ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 3.45ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ന​വ​വൈ​ദി​ക​നാ​യ ഫാ. ​മാ​ർ​ട്ടി​ൻ ഉ​ള്ളോ​പ്പി​ള്ളി​ൽ സി​എം​എ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ചെ​ണ്ട​മേ​ള​വും ന​ട​ക്കും.

ക​സ​വ​ന​ഹ​ള്ളി ദേ​വാ​ല​യ​ത്തി​ൽ

ബം​ഗ​ളൂ​രു: ക​സ​വ​ന​ഹ​ള്ളി സെ​ന്‍റ് നോ​ർ​ബ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ നോ​ർ​ബ​ർ​ട്ടി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​സു​ബാ​ഷ് ച​ള്ളം​കാ​ട്ടി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സു​ബാ​ഷ് ച​ള്ളം​കാ​ട്ടി​ൽ അ​റി​യി​ച്ചു.