ടി​സി പാ​ള​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Tuesday, January 23, 2018 9:58 PM IST
ബം​ഗ​ളൂ​രു: ടി​സി പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ൻ​റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം ആ​റി​ന് വി​കാ​രി ഫാ. ​റോ​ബി​ൻ മാ​ന്പ​ള്ളി​ത്ത​ട​ത്തി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് സ​മൂ​ഹ​ബ​ലി ന​ട​ന്നു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 23 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം 5.30നു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഫാ. ​ജോ​സ് തോ​മ​സും സം​ഘ​വും ന​യി​ക്കു​ന്ന കു​ടും​ബ​ന​വീ​ക​ര​ണ​ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
ജ​നു​വ​രി 27ന് ​രാ​വി​ലെ ഏ​ഴി​ന് അ​ന്പ് വെ​ഞ്ചി​രി​പ്പും തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പെ​ഴു​ന്ന​ള്ളി​പ്പും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് റോ​മി​ലെ സി​എം​ഐ പ്രോ​ക്യു​റേ​റ്റ​ർ ആ​ൻ​ഡ് പോ​സ്റ്റു​ലേ​റ്റ് ജ​ന​റ​ൽ ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ശി​ങ്കാ​രി​മേ​ള​വും ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ അ​ന്പെ​ഴു​ന്ന​ള്ളി​പ്പും തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും ന​ട​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ശി​ങ്കാ​രി​മേ​ളം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.