ഡി​എം​എ​യു​ടെ കാ​യി​ക മാ​മാ​ങ്ക​ത്തി​നാ​യി ത്യാ​ഗ​രാ​ജാ കാ​യി​ക സ​മു​ച്ച​യം ഒ​രു​ങ്ങു​ന്നു
Tuesday, January 23, 2018 9:57 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 28 ഞാ​യ​റാ​ഴ്ച ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​നാ​യി ഐ​എ​ൻ​എ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള ത്യാ​ഗ​രാ​ജാ കാ​യി​ക സ​മു​ച്ച​യം ഒ​രു​ങ്ങു​ന്നു. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ എ​ഴു​ന്നൂ​റി​ൽ​പ്പ​രം കാ​യി​ക​താ​ര​ങ്ങ​ൾ എ​ഴു​പ​തോ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും.

ഡി​എം​എ​യു​ടെ 25 ശാ​ഖ​ക​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണ ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റി​ൽ കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ഏ​റ്റ​വും ന​ല്ല മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ത്തു​ന്ന ശാ​ഖ​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​യും ന​ൽ​കും.

5 മുതല്‍ 9 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 50 മീറ്റര്‍ ഓട്ടം, 9 മുതല്‍ 12 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, 50 മീറ്റര്‍ സ്‌കിപ്പിംഗ് റേസ്, 12 മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100, 200 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, 15 മുതല്‍ 18 വയസുവരെയുള്ള മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 18 മുതല്‍ 25 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്കായി 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 25 മുതല്‍ 35 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, സ്ത്രീകള്‍ക്കായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 35 മുതല്‍ 45 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, സ്ത്രീകള്‍ക്കായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ഷോട്ട് പുട്ട്, 45 മുതല്‍ 55 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ഷോട്ട് പുട്ട്, 400 മീറ്റര്‍ നടത്തം, സ്ത്രീകള്‍ക്കായി 100 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്,200 മീറ്റര്‍ നടത്തം, 56 വയസിനു മേലെയുള്ള വയോധികര്‍ക്ക് 100 മീറ്റര്‍ ഓട്ടവും 200 മീറ്റര്‍ നടത്തവും (പുരുഷന്മാര്‍), 100 മീറ്റര്‍ നടത്തം (സ്ത്രീകള്‍) എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​രോ ഇ​ന​ങ്ങ​ളും ക​ഴി​യു​ന്പോ​ൾ ത​ന്നെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​യി​ക മാ​മാ​ങ്ക​ത്തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഡി.​എം.​എ. കാ​യി​ക മ​ത്സ​ര ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ട്രഷറാറുമായ ​മാ​യ കെ. ​ജെ. ടോ​ണി അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി