വി​ന്ധം മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഇ​ൻ​കോ​ർ​പ​ർ​ട്ട​ഡ്(WMCG)വ​ര​വേ​ൽ​പ് 2018 ഒരുക്കങ്ങള്‍ തകൃതിയില്‍
Monday, January 22, 2018 10:43 PM IST
മെ​ൽ​ബ​ണ്‍: മ​ല​യാ​ളി​ക​ളു​ടെ കു​ട്ടാ​യ്മ​യാ​യ വി​ന്ധം മ​ല​യാ​ളീ ക​മ്മ്യൂ​ണി​റ്റി ഇ​ൻ​കോ​ർ​പ​ർ​ട്ട​ഡ്(WMCG), വ​ര​വേ​ൽ​പ് 2018 വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്നു വ​രു​ന്നു. മാ​ർ​ച്ച് 3നു ​ഡെ​സ്ടി​നി സെ​ന്‍റ​ർ, ഹോ​പ്പ​ർ​സ് ക്രോ​സിം​ഗ് വ​ച്ചു വൈ​കി​ട്ട് നാ​ലി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ന​ട​ന്നു വ​രു​ന്ന ആ​ഘോ​ഷം ഈ ​വ​ർ​ഷം കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കാ​ൻ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ൾ അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് .

WMCG യി​ൽ നി​ന്നു​ള്ള നൂ​റി​ൽ പ​രം കു​ട്ടി​ക​ളും, നാ​ൽ​പ്പ​തി​ൽ പ​രം മു​തി​ർ​ന്ന​വ​രും 3 മ​ണി​ക്കു​ർ നീ​ളു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. തി​രു​വാ​തി​ര, വി​വി​ധ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ , പാ​ട്ടു​ക​ൾ, നാ​ട​ക​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി അ​ന​വ​ധി പ്രോ​ഗ്രാ​മു​ക​ളാ​ൽ അ​ല​ങ്കൃ​ത​മാ​യ ഒ​രു അ​വി​സ്മ​ര​ണീ​യ സാ​യാ​ഹ്നം സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി അ​വ​സാ​നി​ക്കും .

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി വി​ന്ധം മ​ല​യാ​ളി​ക​ളു​ടെ ശ​ബ്ദ​മാ​കു​വാ​ൻ WMCG ക​ഴി​ഞ്ഞി​ട്ടു​ണ്ട്, കൗ​ണ്‍​സി​ൽ ലൈ​ബ്ര​റി​യോ​ടു ചേ​ർ​ന്ന് സ​ണ്‍​ഡേ ന​ട​ത്തു​ന്ന മ​ല​യാ​ളം ക്ലാ​സു​ക​ൾ, ശ​നി​യും, ഞാ​യ​റും ഉ​ള്ള മ​ല​യാ​ളം ളാ ​റേ​ഡി​യോ (88.9), കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ങ്ങ​ൾ WMCG ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നു .

വ​ര​വേ​ൽ​പ് 2018ലേ​ക്ക് എ​ല്ലാ വി​ന്ധം മ​ല​യാ​ളി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നാ​താ​യി പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഭാ​സ്ക​ര​ൻ, സെ​ക്ര​ട്ട​റി പ്ര​ദീ​പ്, ഖ​ജാ​ൻ​ജി മ​നോ​ജ് , ജോ​യി​ന്‍റ് സെ​ക്ട്ര​ട്ട​റി ഹാ​ൻ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്കു http://www.wyndhammalayalee.org/ Asæn https://www.facebook.com/wyndhammalayalee/ സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ