കൊളോണിൽ ചാവറയച്ചന്‍റെയും ഏവുപ്രാസ്യമ്മയുടെയും തിരുനാൾ 21 ന്
Saturday, January 20, 2018 9:44 PM IST
കൊളോണ്‍: ഭാരതസഭയ്ക്കു അഭിമാനമായി മാറിയ വിശുദ്ധരായ ചാവറയച്ചന്‍റെയും ഏവുപ്രാസ്യമ്മയുടെയും തിരുനാൾ കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.

ജനുവരി 21ന്(ഞായർ) വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിൽ (St.Theresia, An St Theresia 6, 51067 Koeln ) തിരുക്കർരങ്ങൾ.

2017 ൽ കമ്യൂണിറ്റിയിൽ വിവാഹിതരായ നവദന്പതികളെയും വിവാഹത്തിന്‍റെ ജൂബിലി നിറവിൽ (10, 25, 30, 35,40,45 വർഷം) എത്തിയ ദന്പതികളെയും സന്യസ്ത ജീവിതത്തിൽ വ്രതവാഗ്ദാനത്തിന്‍റെ ജൂബിലി ആഘോഷിയ്ക്കുന്നവരെയും ദിവ്യബലിക്കുശേഷം നടക്കുന്ന ചടങ്ങിൽ ആദരിക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനർ, കോർഡിനേഷൻ കമ്മിറ്റി) 0221 5904183.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ