ജേക്കബ് ദാനിയേലിന്‍റെ സംസ്കാരം 25 ന് കൊളോണിൽ
Saturday, January 20, 2018 9:42 PM IST
കൊളോണ്‍: കഴിഞ്ഞ ദിവസം ജർമനിയിൽ നിര്യാതനായ പത്തനംതിട്ട ഓമല്ലൂർ ഉഴുവത്ത് ജേക്കബ് ദാനിയേലിന്‍റെ (ബാബുച്ചായൻ - 74) സംസ്കാര ശുശ്രൂഷകൾ കൊളോണ്‍, റോണ്‍ഡോർഫിലെ വിശുദ്ധ പൂജരാക്ക·ാരുടെ (Hl.Drei Koenige Kirche, Hahnenstr. 2, 50997 Koeln) ദേവാലയത്തിൽ ജനുവരി 25 ന് (വ്യാഴം) ഉച്ചയ്ക്ക് 12.30 ആരംഭിച്ച് 1.30 ന് റോണ്‍ഡോർഫ് സിമിത്തേരിയിൽ (Friedhof Rondorf, Giesdorfer Strasse, 50997 Koeln).

തുടർന്നു ഇവാജ്ജലിക്കൽ ദേവാലയ പാരീഷ് ഹാളിൽ (Ev. Kirchengemeinde Rondorf, Carl-Jatho-Strasse 1, 50997 Koeln) ഒത്തുചേരാനും പരേതന്‍റെ ഓർമ്മകൾ പങ്കുവയ്ക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

ഭാര്യ: മാർഗരറ്റ് കൊല്ലം മയ്യനാട് തുണ്ടുപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ബിജു, ഡോ.ബിനു.മരുമകൾ: ജസിക്ക.

ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജേക്കബ് ദാനിയേൽ കൊളോണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക കലാരംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.കൊളോണ്‍ കേരള സമാജത്തിന്‍റെ സ്ഥാപകാംഗവും ആദ്യത്തെ വൈസ് പ്രസിഡന്‍റും ആയിരുന്നു. ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ചിന്‍റെ (കൊളോണ്‍ ബോണ്‍ ഇടവക) വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ളതിനു പുറമെ രശ്മി ദ്വൈമാസികയുടെ പത്രാധിപ സമിതിയംഗവുമാണ്. കൈരളി തീയേറ്റേഴ്സ്, കൊളോണ്‍ ദർശന തീയേറ്റേഴ്സ് എന്നിവയിലൂടെ നാടക രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

ബാബുച്ചായന്‍റെ ആകസ്മിക വേർപാടിൽ കൊളോണ്‍ കേരള സമാജം ഉൾപ്പടെ വിവിധ കലാസാംസ്കാരിക സംഘടനകളും ഒട്ടനവധി വ്യക്തികളും അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ