മൂന്നാം തലമുറക്ക് സ്വിസ് പൗരത്വം എളുപ്പമാകും
Saturday, January 20, 2018 12:19 AM IST
ബേണ്‍: സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയവരുടെ കൊച്ചുമക്കൾക്ക് സ്വിസ് പൗരത്വം നേടാനുള്ള നടപടിക്രമങ്ങൾ ഫെബ്രുവരി അഞ്ചു മുതൽ കൂടുതൽ എളുപ്പമാകും.

സ്വിറ്റ്സർലൻഡിൽ തന്നെ ജനിക്കുകയും ജീവിക്കുകയും ചെയ്തവർക്കാണ് ഈ പരിഗണന ലഭിക്കുക. മറ്റു കുടിയേറ്റക്കാരെ പോലെ നാച്ചുറലൈസേഷൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ച് പൗരത്വം നേടാനുള്ള നൂലാമാലകൾ ഇവർക്കിനി ഉണ്ടാകില്ല.

നിലവിൽ സ്വിസ് പൗരൻമാരുടെ ജീവിത പങ്കാളികൾക്കും കുട്ടികൾക്കും ലഭ്യമായിരുന്ന സംവിധാനമാണ് മൂന്നാം തലമുറ കുടിയേറ്റക്കാർക്കും ലഭ്യമാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ