ക്രോളി ബൈബിൾ കണ്‍വൻഷൻ 20 ന്
Friday, January 19, 2018 12:18 AM IST
വെസ്റ്റ് സസെക്സ്: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന ക്രോളി ബൈബിൾ കണ്‍വൻഷൻ ന്ധതണ്ടർ ഓഫ് ഗോഡ്’ ജനുവരി 20 ന് (ശനി) നടക്കും.

ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നേതൃത്വം നൽകും. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കിഡ്സ് ഫോർ കിംഗ്ഡം ടീം നയിക്കും. അരുന്ധൽ ആൻഡ് ബ്രൈറ്റണ്‍ അതിരൂപത ബിഷപ്പ് റിച്ചാർഡ് മോത്തിന്‍റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷനിൽ ഫാ. ടെറി മാർട്ടിൻ, ഫാ. റെഡ് ജോണ്‍സ് എന്നിവരും പങ്കെടുക്കും.

വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ കണ്‍വൻഷന്‍റെ ഭാഗമാണ്. വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ബിജോയ് ആലപ്പാട്ട് 07960000217, എബി ജോസഫ് 07809612151
വിലാസം: THE FRIARY CHURCH, Haslet Avenue West, CRAWLEY
RH10 1HS.

റിപ്പോർട്ട്: ബാബു ജോസഫ്