പോണ്ടിഫ്രാക്ടിൽ ശ്രുതിയുടെ വാർഷികദിന ആഘോഷം ഏപ്രിൽ ഏഴിന്
Friday, January 19, 2018 12:07 AM IST
ലണ്ടൻ: യുകെയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാർഷികം യോർക്ക്ഷയറിലെ പോണ്ടിഫ്രാക്ടിൽ ഏപ്രിൽ ഏഴിന് (ശനി) അരങ്ങേറും. കാൾട്ടണ്‍ കമ്യൂണിറ്റി ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത മലയാള സിനിമാ സംവിധായകൻ ഷാജി എൻ. കരുണ്‍ മുഖ്യാതിഥിയായിരിക്കും.

കലാമണ്ഡലം ഗീതാനന്ദൻ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്തം, നാടകം, സംഗീതമേള എന്നിവയ്ക്കു പുറമേ വിശിഷ്ടാതിഥികളുമായി മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: അനിൽ തോമസ് 07511902433, സി. ഉണ്ണികൃഷ്ണൻ 07733105454 [email protected]