ജർമനിയിലെ മലങ്കര സമൂഹം അനുശോചിച്ചു
Thursday, January 18, 2018 12:31 AM IST
ഫ്രാങ്ക്ഫർട്ട്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി, പുത്തൂർ രൂപതകളുടെ മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസ് (67) തിരുമേനിയുടെ വേർപാടിൽ ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം അനുശോചിച്ചു.

ജർമനിയിലെ മലങ്കര സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിത്വമാണ് മാർ ദിവന്നാസിയോസ് എന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കോഓർഡിനേറ്ററും ചാപ്ളിനുമായ ഫാ. സന്തോഷ് തോമസും പാസ്റ്ററൽ കൗണ്‍സിലും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ