വോയിസ് വിയന്നയ്ക്കു പുതിയ നേതൃത്വം
Tuesday, January 16, 2018 11:54 PM IST
വിയന്ന: വോയിസ് വിയന്നയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് മേഴ്സി കക്കാട്ടു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുനിൽ കോര 2017ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ തോമസ് ഇയത്തുകളത്തിൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അംഗങ്ങൾ വിശദമായ ചർച്ചകൾക്കുശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്നു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. അന്തരിച്ച ബെന്നി കൊട്ടാരത്തിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.

പുതിയ ഭാരവാഹികളായി ലീല വാഴലാനിക്കൽ (പ്രസിഡന്‍റ്), ഹൈമ മണ്ണാറപ്രായിൽ (സെക്രട്ടറി), ബോബൻ കടന്പൻചിറ (വൈസ് പ്രസിഡന്‍റ്) സാജു പടിക്കകുടി (ജോയിന്‍റ് സെക്രട്ടറി), നാൻസി കോര (ട്രഷറർ) മീനു ഇയത്തുകളത്തിൽ (ആർട്സ് ക്ലബ് സെക്രട്ടറി), സ്റ്റാൻലി പതിപള്ളി (സ്പോർട്സ് ക്ലബ് സെക്രട്ടറി), ജോളി തുരുത്തുമേൽ, എബ്രഹാം ഇയത്തുകളത്തിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവർ ഉൾപ്പെട്ട ഒന്പത് അംഗ ഭരണ സമിതിയെ യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോബി ആന്‍റണി