വാൽസിംഹാം തീർഥാടനം: മരിയൻ ടൈംസ് സ്പെഷൽ സപ്ലിമെന്‍റ് പുറത്തിറക്കുന്നു
Tuesday, January 16, 2018 11:52 PM IST
വാൽസിംഹം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത രണ്ടാമത് വാൽസിംഹാം തീർഥാടനത്തോടനുബന്ധിച്ച് മരിയൻ ടൈംസ് സ്പെഷൽ സപ്ലിമെന്‍റ് തയാറാക്കുന്നു. മരിയൻ മിനിസ്ട്രിക്ക് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായ നിരവധി കൃപകൾക്ക് മാതാവിനുള്ള സമർപ്പണമായിട്ടാണ് സ്പെഷൽ സപ്ലിമെന്‍റ് പ്രസിദ്ധീകരിക്കുന്നതെന്ന് മരിയൻ ടൈംസ് മാനേജിംഗ് എഡിറ്റർ ബ്രദർ തോമസ് സാജ് അറിയിച്ചു.

യുകെയിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തിരുനാളായ വാൽസിംഹാം തീർഥാടനം ജൂലൈ 15 നാണ് ആഘോഷിക്കുന്നത്. രൂപതാതലത്തിൽ ക്രമീകരിക്കുന്ന തീർഥാടനം ഈ വർഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിക്കൻ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫിലിപ്പ് പന്തമാക്കിലിന്‍റെ നേതൃത്വത്തിൽ കിങ്സ്ലിൻ തിരുക്കുടുംബം സീറോ മലബാർ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത സ്ഥാപനത്തിന്‍റെയും മാർ ജോസഫ് സ്രാന്പിക്കലിന്‍റെ മെത്രാഭിഷേകത്തിന്‍റെയും രണ്ടാം വാർഷികം എന്നതാണ് ഈ വർഷത്തെ തീർഥാടനത്തിന്‍റെ മറ്റൊരു സവിശേഷത.

വിവരങ്ങൾക്ക്: ടോമി ഒഴുന്നാലിൽ (ജനറൽ കണ്‍വീനർ) 07810711491, സാബു അഗസ്റ്റിൻ (ട്രസ്റ്റി) 07565762931, മഞ്ജു ജിമ്മി (ട്രസ്റ്റി) 07725996120.

റിപ്പോർട്ട്: ജെഗി ജോസഫ്