നോയിഡ അയ്യപ്പ ക്ഷേത്രത്തിലെ നടപ്പുര സമർപ്പിച്ചു
Tuesday, January 16, 2018 11:48 PM IST
ന്യൂഡൽഹി: നോയിഡ അയ്യപ്പ ക്ഷേത്രത്തിലെ പുതുതായി പണി കഴിപ്പിച്ച നടപ്പുര ഭക്തസഹസ്രങ്ങൾക്കായി സമർപ്പിച്ചു. അയ്യപ്പ പൂജാ സമിതിയുടെ പതിനേഴാമതു മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ചു നടന്ന ആഘോഷപരിപാടിയിൽ

കേന്ദ്ര മന്ത്രി ഡോ. മഹേഷ് ശർമ നടപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. നോയിഡ അയ്യപ്പ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് ടി.പി. നന്ദൻ, രാമമൂർത്തി, വി.വി. രംഗനാഥൻ, ബീനാ ബാബുറാം, ബാബു പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്നു ഗാനപ്രവീണ ആലപ്പുഴ സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ഡൽഹി മെലഡി കിംഗ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഭക്തി ഗാനമേളയും അന്നദാനവും നടന്നു.

വൈകുന്നേരം ഗണപതി അന്പലത്തിൽ നിന്നും പുഷ്പാലംകൃതമായ രഥത്തിൽ അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവും വഹിച്ചുകൊണ്ടു നടന്ന താലപ്പൊലി എഴുന്നള്ളത്തിൽ പഞ്ചാരിമേളം, ശൂലം കുത്തിയുള്ള കാവടിയാട്ടം, അമ്മൻകുടം എന്നിവ അകന്പടിയായി.

കലാപരിപാടികളുടെ ഉദ്ഘാടനം നോയിഡ മുൻ എസ്എസ്പി എസ്. കിരണ്‍ ഐപിഎസ് നിർവഹിച്ചു. നോയിഡ അയ്യപ്പ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, കണ്‍വീനർ മധുസൂദനൻ നായർ, നോയിഡ അയ്യപ്പ പൂജാ സമിതി പ്രസിഡന്‍റ് ജി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് വി. ജയപ്രകാശ്, സെക്രട്ടറി എൻ.ജി. പ്രതാപൻ, ജോയിന്‍റ് സെക്രട്ടറി കെ.ജി. പ്രദീപ്, ട്രഷറർ ബാബു പിള്ള, ജോയിന്‍റ് ട്രഷറർ രാജു ഗോപാൽ, രക്ഷാധികാരി എസ്.എസ്. പിള്ള, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു സിനിമാ പിന്നണി ഗായകനായ നിഖിൽരാജ് നയിച്ച ഭക്തി ഗാനമേളക്ക് ഡൽഹി ഹെവൻലി വോയിസ് ഓർക്കസ്ട്ര ഒരുക്കി.

റിപ്പോർട്ട്: പി.എൻ. ഷാജി