പു​സ്ത​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 16, 2018 11:30 PM IST
ബം​ഗ​ളൂ​രു: സ​ർ​ജാ​പു​ര ആ​ർ​ട്ട്കേ​വ് ഗാ​ല​റി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച പു​സ്ത​ക​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി ആ​റി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സം​വി​ധാ​യ​ക​ൻ എം.​എ​സ്. സ​ത്യു നി​ർ​വ​ഹി​ച്ചു.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ക​ന്ന​ഡ, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലെ ഗ്ര​ന്ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​സ്ത​ക​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും വാ​ഗ്മി​യു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സാ​ഹി​ത്യ​ത്തി​ന്‍റെ നൈ​തി​ക വാ​ഗ്ദാ​ന​ങ്ങ​ൾ എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.