ഇന്ത്യൻ വംശജ ബ്രിട്ടീഷ് ഷാഡോ ക്യാബിനറ്റിൽ
Monday, January 15, 2018 11:14 PM IST
ലണ്ടൻ: ഇന്ത്യൻ വംശജ ബ്രിട്ടനിലെ ഷാഡോ ക്യാബിനറ്റിൽ ഇടം നേടി. സിഖ് വനിതാ എംപിയായ പ്രീത് കൗർ ഗില്ലാണ് ഷാഡോ കാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭരണകക്ഷിയെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ബദൽ സംവിധാനമാണ് ഷാഡോ കാബിനറ്റ്.

പ്രതിപക്ഷ നേതാവായ ജെർമി കോർബൈനാണ് പ്രീത് കൗറിനെ നിയമിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ കാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രീതി കൗർ കഴിഞ്ഞവർഷം ജൂണ്‍ എട്ടിന് ബെർമിംഗ്ഹാം എഡ്ജ്ബാസ്റ്റണിൽനിന്നാണ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ