അച്ഛനെ സ്ഫോടനത്തിൽ വധിക്കാൻ പദ്ധതി: ഇന്ത്യൻ വംശജനു തടവ്
Sunday, January 14, 2018 2:01 AM IST
ല​​​ണ്ട​​​ൻ: വെ​​​ള്ള​​​ക്കാ​​​രി​​​യാ​​​യ ഗേ​​​ൾ​​​ഫ്ര​​​ണ്ടുമായുള്ള ബന്ധത്തെ എതിർത്ത അ​​​ച്ഛ​​​നെ കൊ​​​ല്ലാ​​​ൻ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ച സി​​​ക്ക് വം​​​ശ​​​ജ​​​ന് ബ്രി​​​ട്ടീ​​​ഷ് കോ​​​ട​​​തി എ​​​ട്ടു​​​ വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. ഗു​​​ർ​​​തേ​​​ജ് സിം​​​ഗ് ര​​​ൺ​​​ധ​​​വ(19)​​​യു​​​ടെ പ്ര​​​വൃ​​​ത്തി വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി ഉ​​​ണ്ടാ​​​യേ​​​നേ​​​യെ​​​ന്നു ബി​​​ർ​​​മിം​​​ഗാം കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലെ ഡാ​​​ർ​​​ക് വെ​​​ബി​​​ൽ​​​നി​​​ന്നാ​​​ണ് സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ ഓ​​​ർ​​​ഡ​​​ർ ചെ​​​യ്ത​​​ത്. അ​​​ച്ഛ​​​ന്‍റെ കാ​​​റി​​​ൽ സ്ഥാ​​​പി​​​ച്ച് പൊ​​​ട്ടി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി. എ​​​ന്നാ​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഓ​​​ർ​​​ഡ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട നാ​​​ഷ​​​ണ​​​ൽ ക്രൈം ​​​ഏ​​​ജ​​​ൻ​​​സി സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ൾ​​​ക്കു പ​​​ക​​​രം ഡ​​​മ്മി നി​​​റ​​​ച്ച പെ​​​ട്ടി അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. കൈ​​​പ്പ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ അ​​​റ​​​സ്റ്റും ചെ​​​യ്തു.